മൂഴിയാര്‍–ഗവി റോഡിൽ ഗതാഗതം നിലച്ചിട്ട് ഒരു മാസം; ഒറ്റപ്പെട്ട് സ്ഥലവാസികൾ

gavi-road
SHARE

പ്രളയത്തില്‍ തകര്‍ന്ന മൂഴിയാര്‍–ഗവി റോഡിലൂടെയുള്ള ഗതാഗതം നിലച്ചിട്ട് ഒരുമാസം പിന്നിടുന്നു. ഗതാഗതം നിലച്ചതോടെ ഒറ്റപ്പെട്ട അവസ്ഥയിലാണ് സ്ഥലവാസികള്‍. ഗതാഗതം പുനസ്ഥാപിക്കാന്‍ ഉടന്‍ നടപടി ഉണ്ടാകണമെന്നാണ് ആവശ്യം.

ഇത്രയേറെ തകര്‍ന്ന പാത ജില്ലയില്‍ ഒരിടത്തുമില്ല. ആങ്ങമൂഴി വണ്ടിപ്പെരിയാര്‍ റൂട്ടില്‍ വേലുത്തോട് മുതല്‍ വള്ളക്കടവ് വരെയുള്ളഭാഗങ്ങളിലായി അന്‍പതിലേറെ സ്ഥലത്ത് മണ്ണിടിച്ചിലും നിരവധി ഉരുള്‍പൊട്ടലും ഉണ്ടായി. പലയിടത്തും മണ്ണ്മൂടിയ അവസ്ഥയിലാണ് റോഡ്. ഗതാഗതം നിലച്ചതോടെ ഗവിയിലെ താമസക്കാര്‍ ഒറ്റപ്പെട്ടു. 

ഗതാഗതം പുനസ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്. ഗതാഗതം ഉടന്‍ പുനസ്ഥിച്ചില്ലെങ്കില്‍ ജിവിതം ദുസഹമാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. അരണമുടിയില്‍ ഉള്‍പ്പെടെയുണ്ടായ മണ്ണിടിച്ചിലില്‍ വലിയതോതിലാണ് മണ്ണ് റോഡില്‍ പതിച്ചിരിക്കുന്നത്. ഇത് നീക്കം ചെയ്യുന്നത് ദുഷ്കരമാണ്. ഈ സാഹചര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ഈ മേഖലയില്‍ നല്‍കണമെന്നും ആവശ്യമുണ്ട്.

MORE IN SOUTH
SHOW MORE