അടിസ്ഥാനസൗകര്യങ്ങളില്ലാതെ പാർപ്പിടസമുച്ചയം, തട്ടിപ്പിനിരയായി കുടുംബങ്ങൾ

trivandrum-families-water
SHARE

തിരുവനന്തപുരം അയിരൂപ്പാറയില്‍ അടിസ്ഥാന സൗകര്യം പോലുമില്ലാത്ത പാര്‍പ്പിട സമുച്ചയം നിര്‍മിച്ച് നല്‍കി സ്വകാര്യ കമ്പനി ഉടമകളെ വഞ്ചിച്ചു. കുടിവെള്ളത്തിനായി അമിത തുക വാങ്ങിയിട്ടും വെള്ളമെത്തിക്കാന്‍ നടപടി സ്വീകരിച്ചില്ല. പണം കൊടുത്ത് വെള്ളം വാങ്ങേണ്ട ഗതികേടിലാണ് ഇരുപതോളം കുടുംബങ്ങള്‍.

കഴക്കൂട്ടത്തിന് സമീപം അയിരൂപ്പാറയിലുള്ള ഈ വില്ലയില്‍ 19 വീട്ടുകാരുണ്ട്. അമ്പത് ലക്ഷത്തിലേറെ രൂപ കൊടുത്ത് വീടുവാങ്ങിയവര്‍. ഇപ്പോള്‍ കുടിവെള്ളം പോലുമില്ലാതെ ബുദ്ധിമുട്ടുകയാണ്.വലിയ ജലസംഭരണിയിലൂടെ മുഴുവന്‍ സമയവും കുടിവെള്ളമെത്തിക്കുമെന്നതായിരുന്നു വീടുകള്‍ വാങ്ങുമ്പോള്‍ സ്വകാര്യ കമ്പനി നല്‍കിയിരുന്ന ഉറപ്പ്. എന്നാല്‍ ഒരു കിണറ് പോലും ഇവര്‍ കുഴിച്ചില്ല.

ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ ഭാഗമായി ലഭിച്ച കണക്ഷന്‍ മാത്രമാണ് ആശ്രയം. പക്ഷെ പകുതിയിലേറെ ദിവസവും വെള്ളമെത്തില്ല. കുടിവെള്ളം മാത്രമല്ല, മാലിന്യനിര്‍മാര്‍ജനം തുടങ്ങി വിശ്രമസ്ഥലങ്ങളുടെ കാര്യത്തില്‍ പോലും പാര്‍പ്പിടനിര്‍മാണ കമ്പനി വാക്ക് പാലിച്ചില്ല. പരാതി പറഞ്ഞപ്പോളും കയ്യൊഴിയുകയാണ് വില്ല നിര്‍മിച്ച ഡെല്‍ഹിയിലെ കമ്പനി.

MORE IN SOUTH
SHOW MORE