കഴക്കൂട്ടത്തിനും കോവളത്തിനുമിടയിലെ കുമരിചന്ത ജംഗ്ഷനില്‍ അപകടങ്ങള്‍ പതിവാകുന്നു

kumarichnada-traffic.png1
SHARE

തിരുവനന്തപുരത്ത് ദേശീയപാതയില്‍ കഴക്കൂട്ടത്തിനും കോവളത്തിനുമിടയിലെ കുമരിചന്ത ജംഗ്ഷനില്‍ അപകടങ്ങള്‍ പതിവാകുന്നു. അടുത്തിടെ അഞ്ചുപേരാണ് ഇവിടെ അപകടത്തില്‍ മരിച്ചത്. സിഗ്നലില്ലാത്തതും അമിതവേഗം നിയന്ത്രിക്കാന്‍ സംവിധാനങ്ങളുമില്ലാത്തതുമാണ് അപകടകാരണം.

കഴിഞ്ഞ മൂന്നുമാസത്തിനിടയില്‍ അ‍ഞ്ച് അപകടങ്ങളാണ് ഈ പ്രദേശത്ത് റിപ്പോര്‍ട്ട് ചെയ്തത്. എന്‍ എച്ച് 66ല്‍ കഴക്കൂട്ടത്തിനും കോവളത്തിനുമിടയിലെ പ്രധാന ജംഗ്ഷനാണ് കുമ്മരിചന്ത. ബീമാപള്ളിയില്‍നിന്നും അമ്പലത്തറയില്‍നിന്നും വാഹനങ്ങള്‍ നിയന്ത്രണമില്ലാതെ ദേശീയപാതയിലേക്കെത്തുന്നതും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.  അമിതവേഗമാണ് മിക്ക അപകടങ്ങള്‍ക്കും കാരണമായി നാട്ടുകാരും പൊലീസും പറയുന്നത്. വേഗത നിയന്ത്രിക്കാന്‍ സിഗ്നല്‍ ലൈറ്റും സ്പീട് ബ്രേക്കറുകളുമില്ലാത്തതും പ്രശ്നങ്ങള്‍ വര്‍ധിപ്പിക്കുന്നു.

വഴിവിള്ളക്കുകളില്ലാത്തത് രാത്രി ഗതാഗതവും ദുസഹമാക്കുന്നു. റോഡിന്റെ പണി പൂര്‍ത്തിയാക്കിയ സ്ഥലങ്ങളില്‍ വഴിവിള്ളക്കുകള്‍ സ്ഥാപിക്കുമെന്നായിരുന്നു ദേശീയപാത അതോറിറ്റി മുമ്പ് അറിയിച്ചിരുന്നത്. പക്ഷെ അത് നടപ്പായില്ല, നിലവിലുള്ളതിന്റെ സ്ഥിതി ഇതാണ്. ബീമാപള്ളിയിലേക്കും അമ്പലത്തറയിലേക്കും പോകാന്‍ ഫ്ലൈയോവര്‍ വേണമെന്ന ആവശ്യവും ഉയര്‍ന്നുവരുന്നുണ്ട്. 

MORE IN SOUTH
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.