പ്രളയ നഷ്ട്ടത്തിൽ നിന്നും കരകയറാനാകാതെ അടൂർ മേഖലയിലെ കർഷകർ

adoor-farmers-t
SHARE

പ്രളയത്തിലുണ്ടായ കൃഷി നാശത്തിൽ നിന്ന് കരകയറാനാകാതെ പത്തനംതിട്ട അടൂർ മേഖലയിലെ കർഷകർ. ഉപജീവനോപാതി ഇല്ലാതായതോടെ ഗതിമുട്ടിയ അവസ്ഥയിലാണ് പലരും. അടിയന്തിര സഹായം ലഭിച്ചില്ലെങ്കിൽ ദുരിതം ഇരട്ടിക്കുമെന്ന് കർഷകർ പറയുന്നു.

വെള്ളം തിരിച്ചിറങ്ങിയ  കൃഷിയിടങ്ങളിൽ എത്തിയ കർഷകർക്ക് നെഞ്ചു പൊട്ടുന്ന കാഴ്ച മാത്രമാണുള്ളത്. പാകമായി വന്നവാഴ, ഇഞ്ചി, പച്ചക്കറി എന്നിവയെല്ലാം നശിച്ചു.  പരമ്പരാഗത വിളകളും ഒലിച്ചുപോയി. 

കടമ്പനാട് പഞ്ചായത്തിൽ 50 ഹെക്ടറിലധികം സ്ഥലത്താണ് കൃഷി നശിച്ചത്. കല്ലടയാറിന്റെ സാമിപ്യമുള്ള മണ്ണടി ഭാഗത്തെ പുന്നക്കാട്, താഴത്ത് പ്രദേശങ്ങളിൽ അയിരം ഏക്കറിലധികം സ്ഥലത്തെ കൃഷിയും വെള്ളത്തിൽ മുങ്ങി നശിച്ചിരുന്നു. 

MORE IN SOUTH
SHOW MORE