വഴിയോരത്തെ മരങ്ങള്‍ മുറിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം

tree-cutting-t
SHARE

കൊല്ലം നഗരത്തിലെ വഴിയോരത്തെ മരങ്ങള്‍ മുറിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം. നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് കലക്ടറേറ്റിന് സമീപമുള്ള മരം മുറിക്കുന്നതില്‍ നിന്ന് അധികൃതര്‍ പിന്‍മാറി. അതേസമയം അപകടാവസ്ഥയിലുള്ള മുഴുവന്‍ മരങ്ങളും സമയബന്ധിതമായി മുറിച്ചുമാറ്റുന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.

കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ കൊല്ലം നഗരത്തില്‍ മാത്രം വഴിയോരത്തെ അഞ്ചു മരങ്ങളാണ് മുറിച്ചത്. അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിക്കണമെന്ന ജില്ലാകലക്ടറുടെ നിര്‍ദേശത്തിന്റെ മറവിലാണ് മരം മുറി. ഇത്തരത്തില്‍ കലക്ടറേറ്റിന് സമീപമുള്ള തണല്‍മരം മുറിക്കാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു. പ്രതിഷേധം കനത്തതോടെ മരത്തിന്റെ ചില്ലകള്‍മാത്രം വെട്ടിയാല്‍ മതിയെന്ന തീരുമാനത്തിലേക്ക് അധികാരികള്‍ക്ക് എത്തേണ്ടി വന്നു.

അതേ സമയം അപടാവസ്ഥയിലുള്ള ഉണങ്ങിയ മരങ്ങള്‍ മുറിക്കാന്‍ ജില്ലാ ഭരണകൂടം ഒരു നടപടിയും എടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.

MORE IN SOUTH
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.