കിണറുകളില്‍ ഡീസലിന്‍റെ സാന്നിധ്യം; നടപടിയെടുക്കാൻ മടിച്ച് അധികൃതര്‍

desel-well-t
SHARE

കൊല്ലം പറക്കുളത്തെ കിണറുകളില്‍ ഡീസലിന്‍റെ സാന്നിധ്യം കണ്ടെത്തി മാസങ്ങളായിട്ടും നടപടിയെടുക്കാതെ അധികൃതര്‍. കിണറുകളിലെ ഡീസല്‍ സാന്നിധ്യത്തിന്‍റെ കാരണം കണ്ടെത്താനോ ഡീസലിന്റെ വരവ് തടയാനോ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതോടെ കുടിവെള്ളം കിട്ടാതെ കഷ്ടപ്പെടുന്നത് പിന്നോക്ക വിഭാഗത്തില്‍പ്പെട്ട നിരവധി കുടുംബങ്ങളാണ്.

വിറകു കത്തിക്കാന്‍ പറക്കുളത്തുകാര്‍ക്ക് മണ്ണെണ്ണ വേണ്ട. മുറ്റത്തെ കിണറ്റില്‍ നിന്ന് കുറച്ച് വെള്ളം കോരിയെടുത്താല്‍ മതി. ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ഈ ദുരിതം. എട്ടുമാസം കഴിഞ്ഞു 

സമീപത്തേ പെട്രോള്‍ പമ്പിന്റെയോ സര്‍വീസ് സ്റ്റേഷന്റെയോ ടാങ്ക് ചോരുന്നതാണ് കിണറ്റില്‍ ഡീസല്‍ കലരാന്‍ കാരണമെന്നാണ് നാട്ടുകാരുടെ സംശയം. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ മുതല്‍ ജിയോളജി വിഭാഗം വരെ പരിശോധന നടത്തി. എന്നാല്‍ ഡീസല്‍ സാനിധ്യത്തിന്റെ കാരണം കണ്ടെത്താന്‍ ആര്‍ക്കുമായില്ല.

നാട്ടുകാരുടെ പ്രക്ഷോഭത്തെ തുടര്‍ന്ന് കുടിവെള്ളത്തിന് പഞ്ചായത്ത് ഏര്‍പ്പെടുത്തിയ ബദല്‍ സംവിധാനവും  നിര്‍ത്തലാക്കിയ മട്ടാണ്. ഇതോടെ നിത്യവൃത്തിക്ക് പോലും മാര്‍ഗമില്ലാത്ത നിരവധി കുടുംബങ്ങള്‍ വെള്ളം വിലകൊടുത്ത് വാങ്ങേണ്ട ഗതികേടിലാണ്.

MORE IN SOUTH
SHOW MORE