പുനലൂര്‍ ചെങ്കോട്ട പാതയില്‍ മൂന്ന് ദിവസത്തിനകം സര്‍വീസ്; ജോലികള്‍ പൂര്‍ത്തികരിച്ചത് യുദ്ധകാല അടിസ്ഥാനത്തില്‍

punaloor-railway1
SHARE

പ്രളയത്തെ തുടര്‍ന്ന് അടച്ച പുനലൂര്‍ ചെങ്കോട്ട റയില്‍പാതയില്‍ മൂന്ന് ദിവസത്തിനകം  സര്‍വീസ് ആരംഭിക്കും.  എന്‍ജിന്‍ മാത്രം ഉപയോഗിച്ച് കഴിഞ്ഞ ദിവസം നടത്തിയ പരീക്ഷണ ഓട്ടം വിജയമായിരുന്നുവെന്ന് റയില്‍വേ അധികൃതര്‍ അറിയിച്ചു.

കനത്ത മഴയില്‍ കൊല്ലം ചെങ്കോട്ട റയില്‍പാതയില്‍ പലയിടത്തം മണ്ണ് ഇടിയുകയും ട്രാക്കിലേക്ക് മരം വീഴുകയും ചെയ്തിരുന്നു. പുനലൂര്‍വരെയുള്ള പ്രശ്നങ്ങള്‍ പരിഹരിച്ച് കഴിഞ്ഞ ആഴ്ച്ച തന്നെ സര്‍വീസ് ആരംഭിച്ചു. എന്നാല്‍ പതിമൂന്ന് കണ്ണറ പാലത്തിന് സമീപം ട്രാക്കില്‍ ജോലികള്‍ തുടരുന്നതിനാല്‍  ചെങ്കോട്ട പാത തുറക്കാനായില്ല. യുദ്ധകാല അടിസ്ഥാനത്തില്‍ ജോലികള്‍ പൂര്‍ത്തികരിച്ച്, കഴിഞ്ഞ ദിവസം എന്‍ജിന്‍ മാത്രം ഉപയോഗിച്ച് പരീക്ഷണ ഓട്ടം നടത്തി. മധുര ഡി.ആര്‍.എമ്മിന്റെ അനുമതി ലഭിച്ചാല്‍ മൂന്നു ദിവസത്തിനകം  പുനലൂര്‍ ചെങ്കോട്ട പാതയില്‍ ട്രെയിന്‍ ഓടി തുടങ്ങും.

അതേ സമയം കൊല്ലം തിരുമംഗലം ദേശീയപാതയില്‍ തെന്‍മലയ്ക്ക് സമീപം റോഡില്‍ വിള്ളലുണ്ടായതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ഗതാഗതനിയന്ത്രണം ഇതുവരെ മാറ്റിയിട്ടില്ല.

MORE IN SOUTH
SHOW MORE