ആഫ്രിക്കന്‍ ലൗ ബേര്‍ഡ്സ് പ്രദര്‍ശന മത്സരം തിരുവനന്തപുരത്ത്

love-bird-t
SHARE

അലങ്കാര പക്ഷികളുടെ അപൂര്‍വ സംഗമമൊരുക്കി തിരുവനന്തപുരത്ത് ആഫ്രിക്കന്‍ ലൗ ബേര്‍ഡ്സ് പ്രദര്‍ശന മത്സരം. വിവിധ നിറങ്ങളിലുള്ള ഇരൂന്നൂറ് പക്ഷികളാണ് അണിനിരന്നത്. പക്ഷി പ്രേമികളുടെ കൂട്ടായ്മയായ ഏവികള്‍ച്ചര്‍ അസോസിയേഷന്‍ ഒാഫ് കേരളയാണ് ജവഹര്‍ ബാലഭവനില്‍ മത്സരമൊരുക്കിയത്.

പച്ച, മഞ്ഞ, നീല, ചുവപ്പ് മഴവില്ലഴകില്‍ കിളിക്കൂട്ടം, കളകളാരവം, ആഫ്രിക്കന്‍ ലൗ ബേര്‍ഡ്സിന്റെ അത്ഭുത ലോകം. നിറങ്ങളുടെ അടിസ്ഥാനത്തില്‍ ഇരുപത്തിയഞ്ചു വിഭാഗങ്ങളിലായി 200 ലൗ ബേര്‍ഡ്സാണ് മത്സരത്തില്‍ മാറ്റുരച്ചത്. അപൂര്‍വ്വ പ്രദര്‍ശനം കാണികള്‍ക്കും വിരുന്നായി 

ഇന്ത്യയില്‍ ഇത്തരമൊരു പ്രദര്‍ശനമത്സരം  ആദ്യമായാണെന്ന് സംഘാടകര്‍ പറയുന്നു. രാജ്യാന്തര വിധികര്‍ത്താക്കളായ യൂസഫ് അബ്ദുള്‍മെഹ്ദി, ആദില്‍ റഷീദ് എന്നിവരാണ് പക്ഷികളെ വിലയിരുത്തിയത്. 

MORE IN SOUTH
SHOW MORE