നെയ്യാറ്റിന്‍കര നഗരസഭ ഓഫിസിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

yuvamorcha-protest-t
SHARE

തിരുവനന്തപുരം നെയ്യാറ്റിന്‍കര നഗരസഭ ഓഫിസിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ലാത്തിചാര്‍ജിലും കല്ലേറിലും രണ്ടുപൊലീസുകാരടക്കം പത്തുപേര്‍ക്ക് പരിക്കേറ്റു. ബാര്‍ലൈസന്‍സ് നല്‍കിയതില്‍ അഴിമതിയുണ്ടെന്നാരോപിച്ച് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

നെയ്യാറ്റിന്‍കര നഗരസഭാപരിധിയില്‍ പുതിയ ബാര്‍ അനുവദിക്കുന്നതില്‍ നഗരസഭ അധ്യക്ഷയും ഭരണപക്ഷ അംഗങ്ങളും 30 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണമുന്നയിച്ചാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് നഗരസഭ ഓഫിസിന് 50 മീറ്റര്‍ ദൂരെയെത്തിയപ്പോള്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകരും പൊലീസുമായി ഉന്തും തള്ളുമായി. ബലപ്രയോഗത്തിന് പിന്നാലെ കല്ലേറുമുണ്ടായതോടെ പൊലീസ് രണ്ടുവട്ടം ലാത്തിചാര്‍ജ് നടത്തുകയായിരുന്നു.

ലാത്തിചാര്‍ജില്‍ എട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കും കല്ലേറില്‍ രണ്ട് പൊലീസുകാര്‍ക്കും പരുക്കേറ്റു. പരുക്കേറ്റവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. ലാത്തിചാര്‍ജില്‍ പ്രതിഷേധിച്ച് നെയ്യാറ്റിന്‍കര നഗരസഭാ പരിധിയില്‍ ബി.ജെ.പി നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

MORE IN SOUTH
SHOW MORE