മാലിന്യം നീക്കാൻ ചെയ്യാൻ നടപടിയില്ല, പകർച്ചപ്പനി പടരുന്നു

pathanamthitta-waste
SHARE

പകര്‍ച്ചപ്പനി വ്യാപകമായിട്ടും പത്തനംതിട്ട പന്തളത്ത് വിവിധയിടങ്ങളില്‍ കുന്നുകൂടിയമാലിന്യം നീക്കം ചെയ്യാതെ നഗരസഭ. നഗരസഭയില്‍ മാലിന്യ സംസ്കരണപ്ലാന്റ് ഉണ്ടെങ്കിലും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.  

നഗരസഭ ശേഖരിക്കുന്ന മാലിന്യത്തിന്റെ ഭൂരിഭാഗവും മുട്ടാര്‍ നീര്‍ച്ചാലിലാണ് തള്ളുന്നത്. മാലിന്യം കുന്നുകൂടിയതോടെ ചാല്‍ നികന്ന് തടയണതന്നെ രൂപപ്പെട്ടു. നീരൊഴുക്ക് തടസപ്പെട്ടു. മാലിന്യവും മലിനജലവും കെട്ടിക്കിടക്കുന്നതിനാല്‍ കൊതുകും അതുമൂലം രോഗവും പെരുകുകയാണ്.

ശുചീകരണ പ്രവൃത്തികള്‍ക്കായി നഗരസഭനല്‍കേണ്ട ധനസഹായവും ഇതുവരെ നല്‍കിയിട്ടില്ല. മാലിന്യം കുന്നുകൂടിയതോടെ പരാതിയുമായി പലരും പലപ്രാവശ്യം നഗരസഭയിലെത്തി. പക്ഷേ അധികൃതര്‍ ഒരു നടപടിയും സ്വീകരിച്ചില്ല. മാലിന്യം കുന്നുകൂടിയതോടെ ദുര്‍ഗന്ധം മൂലം അളുകള്‍ക്ക് ഈ വഴിനടക്കാന്‍പോലും പറ്റാത്ത സാഹചര്യമാണുള്ളത്.

MORE IN SOUTH
SHOW MORE