തിരുവനന്തപുരം നഗരത്തില ശുചിമുറികള്‍ വൃത്തിഹീനമായ നിലയില്‍‌

tvm-toilet-t
SHARE

തിരുവനന്തപുരം നഗരത്തിലെ ശുചിമുറികളിലേറെയും  വൃത്തിഹീനമായ നിലയില്‍. അമിത നിരക്ക് ഈടാക്കുന്നതായും വ്യാപക പരാതി. കോര്‍പ്പറേഷന്‍ മേയര്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്. ശുചിത്വം പാലിക്കാത്ത കരാറുകാരുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മേയര്‍ അറിയിച്ചു. 

വഞ്ചിയൂര്‍ കോടതിക്ക് സമീപമുള്ള കോളനിയിലെ ശുചിമുറി കാണാനെത്തിയ മേയര്‍ക്ക് മുന്നില്‍ നാട്ടുകാര്‍ പരാതിക്കെട്ടഴിച്ചു. ശുചിമുറിയില്‍ നിന്ന് മാലിന്യം വീടുകളിലേക്കൊഴുകുന്നത് തെളിവ് സഹിതമാണ് നാട്ടുകാര്‍ കാണിച്ചുകൊടുത്തത്.

ജനറല്‍ ആശുപത്രിക്ക് സമീപത്തെ ശുചിമുറിയിലെത്തിയപ്പോളാണ് കരാറുകാരന്‍ അമിത നിരക്ക് ഈടാക്കുന്നത് കയ്യോടെ പിടിച്ചത്..യഥാര്‍ത്ഥ നിരക്ക് നോട്ടീസില്‍ മറച്ചുവച്ചാണ് തോന്നുംപടി പണം വാങ്ങിയിരുന്നത്.

നഗരത്തിലെ ശുചിമുറികള്‍ക്കെതിരെ പരാതികള്‍ വ്യാപകമായതോടെയാണ് മേയര്‍ വി.കെ. പ്രശാന്തും ഉദ്യോഗസ്ഥരും മിന്നല്‍ പരിശോധന നടത്തിയത്.

സുലഭ് എന്ന എന്‍.ജി.ഒയാണ് പല ശുചിമുറികളുടെയും കരാര്‍ എടുത്തിരിക്കുന്നത്. ശുചിത്വം ഉറപ്പാക്കാന്‍ ഇവര്‍ക്ക് നിര്‍ദേശം കൊടുത്തു. ശുചിമുറികളുടെ ശോച്യാവസ്ഥയേക്കുറിച്ച് നാട്ടുകാര്‍ക്ക് പരാതിപ്പെടാനായി പ്രത്യേകസംവിധാനം ഒരുക്കാനും തീരുമാനിച്ചു.

MORE IN SOUTH
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.