ഭിന്നലിംഗക്കാർക്ക് ഐക്യദാര്‍ഡ്യവുമായി ശിഖണ്ഡിനി

transgenders-drama
SHARE

ട്രാന്‍സ്ജെന്‍ഡേഴ്സിന് ഐക്യദാര്‍ഡ്യവുമായി കടലിനക്കരെ നിന്ന് ഒരു നാടകം. തിരുവനന്തപുരം സൂര്യനാടക കളരിയില്‍ അവതരിപ്പിച്ച ശിഖണ്ഡിനി എന്ന നാടകത്തിന്റെ അരങ്ങിലും അണിയറയിലുമെല്ലാം പ്രവാസികളായിരുന്നു. 

ശിഖണ്ഡിനി എന്ന നാടകം പ്രമേയത്തിലും അവതരണത്തിലും വേറിട്ടുനിന്നു. ഭിന്നലിംഗക്കാര്‍ നേരിടുന്ന വിവിധ പ്രശ്നങ്ങളായിരുന്നു നാടകത്തിന്റെ പ്രമേയം. അഭിനേതാക്കളും അണിയറക്കാരുമെല്ലാം പ്രവാസികളാണെന്നതായിരുന്നു അവതരണത്തിലെ പ്രത്യേകത.

അസോസിയേഷന്‍ ഓഫ് മസ്കറ്റ് മ്യൂസിക് ആന്റ് ആര്‍ട്സ് എന്ന സംഘടനയാണ് നാടകത്തിന്റെ പിന്നില്‍. ബിജു നീലേശ്വരം രചന നിര്‍വഹിച്ചപ്പോള്‍ മാന്നാര്‍ അയൂബാണ് സംവിധാനം. ശിഖണ്ഡിനി അവതരിപ്പിക്കാന്‍ വേണ്ടി മാത്രമായി കേരളത്തിലെത്തിയ ഒട്ടേറെ അണിയറപ്രവര്‍ത്തകരുമുണ്ട്. 

ഒട്ടേറെ ഭിന്നലിംഗക്കാരും നാടകം ആസ്വദിക്കാനെത്തി. ദമാമിലും മസ്കറ്റിലുമായി മുന്നൂറോവം വേദികള്‍ പിന്നിട്ട ശേഷമാണ് നാടകം തിരുവനന്തപുരത്ത് അവതരിപ്പിച്ചത്.

MORE IN SOUTH
SHOW MORE