ചെങ്ങന്നൂരിലെ നിർദിഷ്ട ബൈപ്പാസിന്റെ സർവേ നടപടികൾ തുടങ്ങി

chengannur-traffic-t
SHARE

ചെങ്ങന്നൂരിലെ  ഗതാഗതക്കുരുക്കഴിക്കാനുള്ള നിർദിഷ്ട ബൈപ്പാസിന്റെ സർവേ നടപടികൾ തുടങ്ങി. പുലിയൂർ പഞ്ചായത്തിലൂടെയാണ് ബൈപ്പാസ് കടന്ന് പോകുന്നത്. അതേസമയം നിലവിലെ രൂപരേഖ ടൌണിലെ കുരുക്കഴിക്കാൻ പര്യാപ്തമല്ലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. 

ചെറിയൊരു ഗതാഗതത്തിരക്കുപോലും അഴിയാക്കുരുക്ക് സൃഷ്ടിക്കുന്ന സ്ഥലമാണ് ചെങ്ങന്നൂർ ടൌൺ. ഇതിന് പരിഹാരമായി എം.സി റോഡിൽ തോട്ടിയാട് ജംൿഷനിൽ തുടങ്ങി വെള്ളാവൂർ ജംൿഷനിൽ അവസാനിക്കുന്ന തരത്തിലാണ് നിർദ്ദിഷ്ട ബൈപ്പാസിൻറെ രൂപരേഖ .ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറി മുതല്‍  തോട്ടിയാട് ജംൿഷന്‍ വരെ പൊതുമരാമത്ത് റോഡും തോട്ടിയാട് ജംഗ്ഷന്‍-ഓര്‍ക്കോട്ട് ജലധാര ബണ്ട് റോഡ്   പഞ്ചായത്തിൻറെ അധീനതയിലുമാണ്. പുലിയൂര്‍ പഞ്ചായത്തിലെ തിങ്കളാമുറ്റം  വാര്‍ഡിലൂടെയാണ് നിര്‍ദിഷ്ട റോഡ് കടന്നു പോകുന്നത്. സർവേ നടപടികൾ ഉടൻ പൂർത്തിയാക്കണമെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കൊപ്പം സ്ഥലം സന്ദർശിച്ച എം.എൽ.എ സജി ചെറിയാൻ നിർദേശം നൽകി.

പുതിയ ബൈപ്പാസിനൊപ്പം നേരത്തെ പരിഗണിച്ചിരുന്ന എം സി റോഡിൽനിന്ന് മംഗലത്ത് എത്തി ചേരുന്ന ബൈപ്പാസും ബന്ധിപ്പിച്ച് റിങ് റോഡ് മാതൃകയും പരിഗണനയിലുണ്ട്. അതേസമയം വെള്ളാവൂർ ജംൿഷനിൽതന്നെ എം.സി റോഡുമായി ബൈപ്പാസ് യോജിപ്പിച്ചാൽ ഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാകില്ലെന്നും അഭിപ്രായമുയർന്നിട്ടുണ്ട്. ഇക്കാര്യവും അധികൃതർ പരിഗണിക്കുന്നുണ്ട്.

MORE IN SOUTH
SHOW MORE