വിപണി തേടി കയറിൻറെ കുതിപ്പ്

coir
SHARE

രാജ്യമൊട്ടുക്കും കയറിന് വിപണിയുണ്ടാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് ആലപ്പുഴയില്‍ ഫ്ലാഗ് ഓഫ്. ജമ്മു കാശ്മീരിലേക്കുള്ള കയറുല്പന്നങ്ങളുടെ ആദ്യലോഡ് കേരള കയര്‍ കോര്‍പ്പറേഷനില്‍ നിന്ന് അയച്ചു.  ആഭ്യന്തര വിപണിയില്‍ 25 കോടിയുടെ അധികവില്‍പനയാണ് ലക്ഷ്യം. 

വിദേശ വിപണി കുറയുന്ന സാഹചര്യത്തില്‍ ആഭ്യന്തര വിപണി വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കശ്മീരിലേക്ക് കയറുല്‍പ്പന്നങ്ങള്‍ കയറ്റിഅയച്ചത്. തണുപ്പു കൂടുതലുള്ള ജമ്മു കശ്മീിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കയറിന് ആവശ്യക്കാരുണ്ട്. ഇന്ത്യയിലെ എല്ലാ സൂപ്പർമാർക്കറ്റുകളിലും കയർ സ്റ്റാൻഡ് ഉറപ്പാക്കുകയാണ് പ്രധാനമായും ഉദ്ദേശിക്കുന്നത്. ആർക്കുവേണമെങ്കിലും കയറുൽപ്പന്നങ്ങൾ ഫ്രാഞ്ചൈസിയായോ അല്ലാതെയോ ഗ്യാരണ്ടിയോടെ നൽകും. വിറ്റ് പണം നൽകിയാൽ മതി

പത്തുലക്ഷത്തിൽപരം രൂപയ്ക്കുള്ള ഉത്പന്നങ്ങളാണ് ആദ്യഗഡുവായി കശ്മീരിലേക്ക് കയർ കോർപ്പറേഷൻ കയറ്റി അയച്ചത്. നിലവിൽ കമ്പനിക്ക് ഡൽഹി, ഉത്തർപ്രദേശ്, ഗുജറാത്ത്, ആസാം, ജാർഖണ്ട്, ബംഗാൾ എന്നിവിടങ്ങളില്‍ വിപണന ശൃംഘലകള്‍ നിലവിലുണ്ട്. വിതരണശൃംഖല വ്യാപിപ്പിക്കുന്ന പ്രവർത്തനങ്ങള്‍ നടന്നുവരികയാണ്.  ഈ സാമ്പത്തികവർഷത്തിൽ 25 കോടിയുടെയെങ്കിലും അധിക വില്‍പന ആഭ്യന്തര വിപണി വികസനത്തിലൂടെ നേടിയെടുക്കാനാണ് ലക്ഷ്യമിടുന്നത്.

MORE IN SOUTH
SHOW MORE