ശബരിമലയിൽ ദേവപ്രശ്നത്തിന് തുടക്കം

sabarimala
SHARE

ശബരിമലയിൽ  ദേവപ്രശ്നത്തിന് തുടക്കമായി. മൂന്നു ദിവസങ്ങളിലായാണ് ദേവപ്രശ്നം നടക്കുന്നത്. ഇരിങ്ങാലക്കുട പത്മനാഭ ശർമയുടെ നേതൃത്വത്തിലാണ് ദേവപ്രശ്ന ചടങ്ങുകൾ.

ശബരിമല ഉത്സവത്തിന്റെ ഭാഗമായി നടന്ന ആറാട്ടിൽ ആന ഇടയുകയും ആനപ്പുറത്തു നിന്നുള്ള വീഴ്ചയിൽ പൂജാരിയ്ക്ക് പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് ദേവപ്രശ്നം നടത്തുന്നത്. രാവിലെ  രാശീ പൂജയോടെ ചടങ്ങുകൾ ആരംഭിച്ചു.

ഇരിങ്ങാലക്കുട പത്മനാഭ ശർമ്മയുടെ നേതൃത്വത്തിലാണ് ദേവപ്രശ്ന ചടങ്ങുകൾ. ജ്യോതിഷ പണ്ഡിതർ ,ക്ഷേത്രം തന്ത്രി ,ശബരിമല - മാളികപ്പുറം മേൽശാന്തിമാർ, ദേവസ്വം ബോർഡ് പ്രസിഡന്റ്, തുടങ്ങിയവർ ദേവ പ്രശ്നത്തിൽ പങ്കെടുക്കുന്നുണ്ട്. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ദേവപ്രശ്നം ഞായറാഴ്ച അവസാനിക്കും. ദേവപ്രശ്നത്തിനു ശേഷം നിർദേശിക്കുന്ന പരിഹാരക്രിയകൾ ചെയ്യാനാണ് ദേവസ്വം ബോർഡിന്റെ തീരുമാനം

MORE IN SOUTH
SHOW MORE