അരുവിക്കരയിലെ സര്‍ക്കാര്‍ കുപ്പിവെള്ള പദ്ധതിക്കുള്ള തടസ്സംനീങ്ങി

bottle-water-t
SHARE

അരുവിക്കര സര്‍ക്കാര്‍ കുപ്പിവെള്ള ഫാക്ടറിക്ക് എതിരേ അ‍ഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ് ജല അതോറിറ്റിക്ക് നല്‍കിയ കത്ത് പിന്‍വലിച്ചു. കുപ്പിവെള്ള രംഗത്ത് സ്വകാര്യ ഫാക്ടറികള്‍ ഉള്ളതിനാല്‍ ജല അതോറിറ്റി  അതിനായി സമയം പാഴാക്കരുതെന്ന  കത്താണ് പിന്‍വലിച്ചത്. അടുത്ത വര്‍ഷം പ്ലാന്‍റ് ഉദ്ഘാടനം ചെയ്യാന്‍ കഴിയുമെന്ന് മന്ത്രി മാത്യു ടി തോമസ് അറിയിച്ചു

അരിവിക്കരയില്‍ ജലഅതോറിറ്റി സ്ഥാപിക്കാന്‍ തുടങ്ങിയ കുപ്പിവെള്ള ഫാക്ടറിക്ക് പാരവെച്ചത്  അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ് ആയിരുന്നു. കുപ്പിവെള്ള രംഗത്തേക്ക് ജല അതോറിറ്റി ഇറങ്ങുന്നതിന് എതിരേയായിരുന്നു ടോം ജോസിന്റെ നിലപാട്. സ്വകാര്യ കമ്പനികളെ സഹായിക്കാന്‍ ഉതകുന്ന സമീപനമായിരുന്നു കത്തിന്റെ ഉള്ളടക്കം . ടോ ജോസിന്റെ ഇടപെടല്‍ വിവാദമായതോടെ മന്ത്രി മാത്യ ടി തോമസ് ഉദ്യോഗസ്ഥന്റെ നിലാപാടിനെ തള്ളി പദ്ധതി യാഥാര്‍ഥ്യമാക്കുമെന്ന് അറിയിച്ചു.ജല അതോറിറ്റി ജലവിതരണത്തിന് പുറമേ കുപ്പിവെള്ള നിര്‍മാണത്തിലേക്ക് കടക്കാന്‍ വി എസ് സര്‍ക്കാരിന്റെ കാലത്ത് നിയമം ഭേദഗതി ചെയ്തിരുന്നു.ഇതിനെ തുടര്‍ന്നാണ് അരുവിക്കരയില്‍ ഫാക്ടറി സ്ഥാപിക്കാന്‍ ചൈനിയില്‍ നിന്ന് പ്ലാന്‍്  ഇറക്കിയത്. ആറു കോടി രൂപ ഇതിനായി ചെലവഴിക്കുകയും െചയ്തിരുന്നു. 95ശതമാനം നിര്‍മാണം തീര്‍ന്നതിന് ശേഷമായിരുന്നു ടോം ജോസിന്റെ വിരുദ്ധ നിലപാട്..സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായുള്ള നല്‍കിയ കത്ത് പിന്‍വലിക്കാന്‍ മന്ത്രി തന്നെയാണ് നിര്‍ദേശിച്ചത് ..ഇതിനെ തുടര്‍ന്നാണ് ടോം ജോസ് കത്ത് പിന്‍വലിച്ച് പുതിയ കത്ത് ജല അതോറിറ്റി എംഡിക്ക് നല്‍കിയത്.  ഇതോടെ പദ്ധതിക്കുണ്ടായിരുന്ന തടസം നീങ്ങി

MORE IN SOUTH
SHOW MORE