കായികരംഗത്ത് കരുത്താര്‍ജിക്കാനൊരുങ്ങി പത്തനംതിട്ട ജില്ല

pathanamthitta-sports-council-t
SHARE

കായികരംഗത്ത് അടിസ്ഥാന സൗകര്യവികസനവും പരിശീലനവുംവഴി കരുത്താര്‍ജിക്കാനൊരുങ്ങി പത്തനംതിട്ട ജില്ല. പ്രാദേശിക കായികതാരങ്ങളെ കണ്ടെത്തി പരിശീലനം നല്‍കാനാണ് തീരുമാനം. ഇതിന്‍റെ ഭാഗമായി ഇരവിപേരൂരില്‍ പഞ്ചായത്തുതല സ്പോര്‍‌സ് കൗണ്‍സിലും രൂപീകരിച്ചു.

സംസ്ഥാന സ്കൂള്‍ കായികമേളയിലടക്കമുള്ള പിന്നോക്കാവസ്ഥ പരിഹരിക്കുകയെന്ന ലക്ഷ്യവുമായാണ് പഞ്ചായത്തുതലത്തില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ രൂപീകരിക്കാന്‍ തീരുമാനിച്ചത്. പത്തനംതിട്ട ജില്ലയിലെ കായികമേഖലയില്‍ വ്യക്തമായ സ്വാധീനം ഇരവിപേരൂര്‍ പഞ്ചായത്തിനുണ്ട്. പഞ്ചായത്തുതല സ്പോര്‍ട്സ് കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ ഓരോ വാര്‍ഡുകളില്‍നിന്നുമുള്ള കായികതാരങ്ങളെ കണ്ടെത്താനാണ് തീരുമാനം. ത്രിതല പഞ്ചായത്തുതലത്തില്‍ നടത്തുന്ന മല്‍സരങ്ങളിലൂടെ പ്രതിഭകളെ കണ്ടെത്തി പരിശീലനത്തിന് സൗകര്യമൊരുക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്കു പരിശീലനകാലത്തെ പോഷകാഹാരം, പരിശീലകരുടെ വേതനം എന്നിവ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പഞ്ചായത്തിന്റെ വാർഷിക പദ്ധതിയോടൊപ്പം സംസ്ഥാന സ്പോർട്സ് കൗൺസിൽ, കായിക വകുപ്പ്, തൊഴിലുറപ്പു പദ്ധതി, പൊതുമേഖല സ്ഥാപനങ്ങളുടെ സാമൂഹിക പ്രതിബദ്ധത ഫണ്ട് എന്നിവ സംയോജിപ്പിച്ചു തുടർച്ചയായ പ്രവർത്തനം നടത്തി കായികരംഗത്ത് നേട്ടങ്ങളുണ്ടാക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. പഞ്ചായത്തിന്‍റെ പരിധിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന നെറ്റ്ബോള്‍ സെന്‍ററും ഭാവിയില്‍ പ്രാദേശിക താരങ്ങള്‍ക്ക് ഉപകാരപ്പെടും.

MORE IN SOUTH
SHOW MORE