ആവശ്യത്തിന് ഡോക്ടര്‍മാരില്ലതെ പത്തനംതിട്ട ജില്ലാ ആശുപത്രി

pathanamthitta-hospital-t
SHARE

പകര്‍ച്ചവ്യാധികള്‍  പടരുമ്പോഴും പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ല. ജനറല്‍, ജില്ലാ, താലൂക്ക് ആശുപത്രികളിലായി 20 ഡോക്ടര്‍മാരുടെ കുറവാണുള്ളത്. ഇതുമൂലം ആശുപത്രികളിലെത്തുന്ന രോഗികള്‍ വലയുകയാണ്.

സ്പെഷ്യലിസ്റ്റ് വിഭാഗങ്ങളിലാണ് ഡോക്ടര്‍മാരുടെ കുറവുള്ളത്. പി.എച്ച്.എസികളിലെ എട്ട് ഡോക്ടര്‍മാര്‍ പി.ജി. പഠനത്തിന് പോയതോടെ മറ്റിടങ്ങളിലെ ഡോക്ടര്‍മാര്‍ക്ക് അധിക ചുമതല നല്‍കിയിരിക്കുകയാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ അഞ്ച് ഡോക്ടര്‍മാരുടെ കുറവുണ്ടെന്നാണ് കണക്ക്. രണ്ടെണ്ണം അത്യാഹിത വിഭാഗത്തിലാണ്. ശിശുരോഗ ചികിത്സകന്‍ ഒന്നേയുള്ളു. രണ്ട് തസ്തിക ഒഴിഞ്ഞുകിടക്കുന്നു. ദിവസം ശരാശരി 1200 രോഗികള്‍ ജനറലാശുപത്രി ഒ.പി.വിഭാഗത്തില്‍ എത്തുന്നുണ്ട്. അടൂര്‍ ജനറലാശുപത്രിയില്‍ ഡോക്ടര്‍മാരുടേയും നഴ്സുമാരുടേയും കുറവുണ്ട്. 85 നഴ്സുമാര്‍ വേണ്ടിടത്ത് 66 പേരാണുള്ളത്. 10നഴിസിങ് അസിസ്റ്റന്റുമാരുടെ കുറവും ഇവിടെയുണ്ട്. കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ കുറവ് താല്‍ക്കാലിക നിയമനത്തിലൂടെ പരിഹരിക്കാനാണ് ശ്രമം. റാന്നി താലൂക്കാശുപത്രിയില്‍ നഴ്സുമാരുടെ 18 തസ്തികയാണ് ഒഴിഞ്ഞുകടക്കുന്നത്. മഴക്കാലം എത്തിയതോടെ പകര്‍ച്ചപ്പനി ഉള്‍പ്പെടെയുള്ള രോഗങ്ങളുമായെത്തുന്നവരാണ് ഇതിന്റെ ദുരിതം അനുഭവിക്കുന്നത്

MORE IN SOUTH
SHOW MORE