നാശം വിതച്ച് കനത്ത മഴ; റാന്നിയില്‍ കൃഷിനാശത്തിനൊപ്പം വീടുകളും തകര്‍ന്നു

ranni-rain-t
SHARE

പത്തനംതിട്ട റാന്നിയില്‍  കൃഷിനാശത്തിനൊപ്പം വീടുകളും തകര്‍ന്നു. പലയിടത്തും വൈദ്യുതി ബന്ധം തകരാറിലായി. ജലനിരപ്പ് ഉയരുന്നതിനാല്‍ മണിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യതയുണ്ട്. പമ്പാ നദിയുടെയും കക്കാട് ആറിന്റെയും തീരത്തുള്ളവര്‍ക്ക് കലക്ടര്‍ ജാഗ്രത നിര്‍ദേശം നല്‍കി

റാന്നി, മുട്ടപ്പുഴ,തോട്ടമണ്‍ വരവൂര്‍, എന്നിവിടങ്ങളിലാണ് മഴ നാശം വിതച്ചത്. പലിയിടങ്ങളിലും വീടുകള്‍ തകര്‍ന്നു. മരങ്ങള്‍ കടപുഴകി വീണു. കൃഷിനാശവും ഉണ്ടായി. 

മരങ്ങള്‍ റോഡില്‍ വീണതിനെതുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ഫയര്‍ഫോഴ്സെത്തിയാണ് മരങ്ങള്‍ നീക്കിയത്. പലയിടങ്ങളിലും വൈദ്യുതി ബന്ധം തകരാറിലായി. മഴകനക്കാന്‍ സാധ്യതയുള്ളതിനാല്‍ ജില്ലാഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

MORE IN SOUTH
SHOW MORE