പത്തനംതിട്ടയില്‍ 1600 ഏക്കര്‍ പാടം കൃഷിക്കൊരുങ്ങുന്നു

budget-paddy-t
SHARE

പത്തനംതിട്ടയില്‍ രണ്ടര പതിറ്റാണ്ടായി തരിശിട്ടിരുന്ന ആയിരത്തിയറുന്നൂറ് ഏക്കര്‍ പാടം കൃഷിക്കൊരുങ്ങുന്നു. ജലദൗര്‍ലഭ്യംമൂലം കൃഷിയില്ലാതിരുന്ന കവിയൂര്‍ പുഞ്ചയാണ് നടുവിലൂടെ ഒഴുകുന്ന തോട് നവീകരിച്ചതോടെ കൃഷിക്കൊരുങ്ങുന്നത്.

പത്തനംതിട്ട ജില്ലയിലെ കവിയൂര്‍ , കുന്നന്താനം പഞ്ചായത്തുകളിലും, തിരുവല്ല നഗരസഭയിലുമായി പരന്നുകിടക്കുന്ന കവിയൂര്‍ പുഞ്ചയുടെ വീണ്ടെടുപ്പിനായി ശ്രമം തുടങ്ങിയിട്ട് കുറച്ചുനാളുകളായി. പുഞ്ചയിലേക്ക് വെള്ളമെത്തിച്ചിരുന്ന വലിയതോട്ടില്‍ പായലും പോളയുംനിറഞ്ഞ് ഒഴുക്കുനിലച്ചതോടെയാണ് പാടത്ത് കൃഷിയില്ലാതായത്. പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ കുന്നന്താനം പഞ്ചായത്തിലെ മുളകുടിച്ചാല്‍ മുതല്‍ തിരുവല്ലയ്ക്ക് സമീപം കറ്റോട് വരെയുള്ള നവീകരണ പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. ഏഴരക്കിലോമീറ്ററുള്ള തോടിന്‍റെ പകുതിയിലേറെ വൃത്തിയാക്കി. ഇതോടെ പുഞ്ചയിലേക്ക് നീരൊഴുക്കും ആരംഭിച്ചു.

ആദ്യഘട്ട നവീകരണത്തിനായി ജില്ലാ പഞ്ചായത്ത് പതിനേഴ് ലക്ഷവും, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പതിനഞ്ച് ലക്ഷവും, കവിയൂര്‍ പഞ്ചായത്ത് രണ്ട് ലക്ഷം രൂപയും നീക്കിവച്ചിട്ടുണ്ട്. അടുത്ത ഘട്ടത്തില്‍ കൈത്തോടുകള്‍കൂടി വൃത്തിയാക്കുന്നതോടെ 1600 ഏക്കറിലും കൃഷിയിറക്കാനാകുമെന്നാണ് ജില്ലാ പഞ്ചായത്തിന്‍റെ പ്രതീക്ഷ.

MORE IN SOUTH
SHOW MORE