കടലിലും കരയിലുമുള്ള ജൈവവൈവിധ്യങ്ങള്‍ ഇനി ഒരു കുടക്കീഴിൽ

museum4
SHARE

കടലിലും കരയിലുമുള്ള ജൈവവൈവിധ്യങ്ങള്‍ ഇനി ഒരു കുടക്കീഴില്‍. രാജ്യത്തെ ആദ്യ ജൈവ വൈവിധ്യ മ്യൂസിയം തലസ്ഥാനത്തിന് സ്വന്തമായി. പരിസ്ഥിതിയെ മറന്നുള്ള വികസനവും വികസനം മറന്നുള്ള പരിസ്ഥിതി സ്നേഹവും സര്‍ക്കാരിന്റെ നയമല്ലെന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ച് മുഖ്യമന്ത്രി പറഞ്ഞു. 

അറിവും ആകാക്ഷയും പകരുന്ന ദൃശ്യങ്ങള്‍ സ്ക്രീനില്‍ തെളിഞ്ഞു. മുഖ്യമന്ത്രിയടക്കമുളള സദസ് കൗതുകത്തോടെ കണ്ടിരുന്നു. വള്ളക്കടവിലെ ജൈവ വൈവിധ്യ മ്യൂസിയത്തില്‍ ഒരുക്കിയിരിക്കുന്ന ത്രിമാന തിയേറ്ററിലാണ് അത്ഭുതക്കാഴ്ചകള്‍. ലൊകമൊട്ടുക്കുമുള്ള കാടും കടലും ആവാസ വ്യവസ്ഥകളുമെല്ലാം കാഴ്ചക്കാരെ ആകര്‍ഷിക്കും. കേരളത്തിന്റെ തനത് നെല്ലിനങ്ങള്‍, കാടിന്റെ പ്രത്യേകതകള്‍ എല്ലാം കണ്ടും കേട്ടും അറിയാം.  മ്യൂസിയത്തിന്റെ  മുഖ്യമന്ത്രി നാടിനു സമര്‍പ്പിച്ചു.

കാലാവസ്ഥാ വ്യതിയാനം അന്തരീക്ഷമലിനീകരണം എന്നിവയെക്കുറിച്ചൊക്കെ പുത്തന്‍ അറിവു പകരുന്നതാണ് മ്യൂസിയം.സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡാണ്  മ്യൂസിയം ഒരുക്കിയിരിക്കുന്നത്. 

MORE IN SOUTH
SHOW MORE