വനഭൂമി സംരക്ഷണം; വനംവകുപ്പ് ഓഫിസിന് ചുവപ്പുനാട കെട്ടി പ്രതിഷേധം

pathanamthitta-forest-office
SHARE

പത്തനംതിട്ട പൊന്തൻപുഴ വനഭൂമി വിഷയത്തിൽ വനംവകുപ്പ് ഓഫീസിന് ചുവപ്പുനാട കെട്ടി പ്രദേശവാസികളുടെ സമരം. റാന്നി പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനു മുന്നിലായിരുന്നു പ്രതിഷേധം. വനഭൂമിയുടെ സംരക്ഷണവും വനാതിർത്തിയിൽ കഴിയുന്നവർക്ക് പട്ടയവും ഉറപ്പാക്കുന്നതുവരെ പ്രതിഷേധം തുടരാനാണ് സമര സമിതിയുടെ തീരുമാനം.

വനവത്കരണം പ്രോത്സാഹിപ്പിക്കുന്ന വനം വകുപ്പ്, വനഭൂമി സ്വകാര്യ വ്യക്തികൾക്ക് വിട്ടുകൊടുക്കാൻ ഒത്താശ ചെയ്തെന്ന് ആരോപിച്ചാണ്  വന സംരക്ഷണ സമിതി  പ്ലാച്ചേരി  ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചത്.

വയൽ കിളി സമര നേതാവ് സുരേഷ് കീഴാറ്റൂർ സമരം ഉദ്ഘാടനം ചെയ്തു.വിവിധ സംഘടനകളുടെയും വ്യക്തികളുടെയും പിന്തുണയോടെ സമരം ശക്തമാക്കാനാണ് തീരുമാനം.

വനഭൂമിയോട് ചേർന്നുള്ള 1200 ഓളം കുടുംബങ്ങൾ പതിറ്റാണ്ടുകളായി  കൈവശം വെച്ചിരിക്കുന്ന 500 ഏക്കറിൽ പരം ഭൂമിക്ക് ഇതുവരെ പട്ടയം ലഭിച്ചിട്ടില്ല. പട്ടയം ലഭ്യമാക്കുന്നതിനും വനഭൂമി റിസർവ് ഫോറസ്റ്റായി നിലനിർത്തുന്നതിനും നടപടി വേണമെന്നാണ് ആവശ്യം.

MORE IN SOUTH
SHOW MORE