ആഭ്യന്തര വിപണി വിപുലമാക്കുകയെന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതി

coir-products
SHARE

ഇനി സഞ്ചരിക്കുന്ന കയര്‍ ഉല്‍പന്ന വിപണനശാലകളും. ആഭ്യന്തരവിപണി കൂടുതല്‍ വിപുലമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കയര്‍ കോര്‍പറേഷന്റെ പുതിയ പദ്ധതി. ആദ്യ മൊബൈല്‍ വില്‍പനശാല മന്ത്രി തോമസ് ഐസക് തലസ്ഥാനത്ത് ഉദ്ഘാടനം ചെയ്തു.  

കയര്‍ ഉല്‍പന്നങ്ങളെ ജനങ്ങളിലേക്കെത്തിക്കാന്‍ നവീന മാര്‍ഗങ്ങള്‍ തേടുകയാണ് കയര്‍ കോര്‍പറേഷന്‍. ഓരോ വീട്ടിലും ഒരു കയര്‍ ഉല്‍പന്നമാണ് ലക്ഷ്യം. വിദേശ വിപണിയില്‍ ഉദ്ദേശിച്ച വില്‍പന നടക്കാത്ത സാഹചര്യത്തില്‍ ആഭ്യന്തരവിപണി കൂടുതല്‍ വിപുലമാക്കുന്നതിന് പദ്ധതി ഉപകരിക്കുമെന്നാണ് പ്രതീക്ഷ. വര്‍ണവൈവിധ്യമുള്ള കയര്‍തടുക്കുകളും പരവതാനികളുമാണ് ഈ സഞ്ചരിക്കുന്ന വില്പ‍ന ശാലയിലെ പ്രധാന ഉല്‍പന്നങ്ങള്‍. 

സഞ്ചരിക്കുന്ന വില്‍പനശാലകള്‍ കേരളത്തിലെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും. തുടര്‍ന്ന് ഘട്ടംഘട്ടമായി ഇതര സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ കയര്‍ ഉല്‍പന്നങ്ങളുടെ സ്റ്റാന്‍ഡ് സ്ഥാപിക്കും. ഇതിന്റെ ആദ്യഘട്ടം സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നടപ്പാക്കും. ഇതര സംസ്ഥാനങ്ങളിലെ വില്‍പന മാത്രം ലക്ഷ്യം വച്ച് പുതിയ കമ്പനി രൂപീകരിക്കുന്നതും കയര്‍വകുപ്പിന്റെ പരിഗണനയിലുണ്ട്.

MORE IN SOUTH
SHOW MORE