ഡോക്ടര്‍ പോള്‍ ആന്റണി മുല്ലശേരി കൊല്ലം രൂപത മെത്രാനായി അഭിഷിക്തനായി

bishop-paul-antony-t
SHARE

ഡോക്ടര്‍ പോള്‍ ആന്റണി മുല്ലശേരി കൊല്ലം രൂപത മെത്രാനായി അഭിഷിക്തനായി. ഫാത്തിമ മാതാ കോളജില്‍ നടന്ന മെത്രാഭിഷേക ചടങ്ങില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.  

ഏഷ്യയിലെ പ്രഥമ കത്തോലിക്കാ രൂപതയായ കൊല്ലത്തെ നാലാമത്തെ തദ്ദേശീയ മെത്രാനായാണ് ഡോ.പോള്‍ ആന്റണി മുല്ലശേരി അഭിഷിക്തനായത്. സ്ഥാനമൊഴിഞ്ഞ കൊല്ലം മെത്രാന്‍ ഡോ.സ്റ്റാന്‍ലി റോമന്റെ മുഖ്യകാര്‍മിത്വത്തിലായിരുന്നു ചടങ്ങുകള്‍. മാര്‍പ്പാപ്പയുടെ പ്രതിനിധിയായ ന്യൂഡല്‍ഹിയിലെ വത്തിക്കാന്‍ കാര്യാലയ സെക്രട്ടറി മോണ്‍സിഞ്ഞോര്‍ പാട്രിക് അപ്പോസ്തലിക്ക് വിളമ്പരം വായിച്ചു. നിയുക്ത മെത്രാന് പാരമ്പര്യം കൈമാറുന്ന കൈവയ്പ് കര്‍മവും സുവിശേഷഗ്രന്ഥം തലയില്‍വച്ചുള്ള പ്രതിഷ്ഠാപന പ്രാര്‍ഥനയും ഡോ.സ്റ്റാന്‍ലി റോമന്‍ നിര്‍വഹിച്ചു. തുടര്‍ന്ന് അധികാരചിഹ്നങ്ങളായ മോതിരവും അംശവടിയും അധികാരദണ്ഡവും സ്വീകരിച്ച് രൂപതയുെട അജപാലനദൗത്യം ഡോ.പോള്‍ ആന്റണി മുല്ലശേരി ഏറ്റെടുത്തു. തൃശൂര്‍ അതിരൂപത മെത്രാന്‍ ആര്‍ച്ച്ബിഷപ്പ് ഡോ.മാര്‍ ആന്‍ഡ്രൂസ് താഴത്ത് വചനപ്രഘോഷണം നടത്തി. 

തിരുവനന്തപുരം അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ.സൂസപാക്യം ആശംസകള്‍ നേര്‍ന്നു. കത്തോലിക്കാ സഭയിലെ 30 മെത്രാന്‍മാരും മുന്നൂറിലധികം വൈദികരും ദിവ്യബലി അര്‍പ്പണത്തിലും തിരുകര്‍മങ്ങളിലും പങ്കെടുത്തു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവരും ചടങ്ങിനെത്തി. സ്ഥാനമേറ്റ മെത്രാന് കൊല്ലം പൗരാവലി ഒന്‍പതിന് നല്‍കുന്ന സ്വീകരണം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

MORE IN SOUTH
SHOW MORE