ശംഖുമുഖത്ത് തെക്കേകൊട്ടാരത്തില്‍ ചിത്രകലാ മ്യൂസിയം പ്രവര്‍ത്തനം ആരംഭിച്ചു

art-museum-t
SHARE

തിരുവനന്തപുരം ശംഖുമുഖത്ത് തെക്കേകൊട്ടാരത്തില്‍ ചിത്രകലാ മ്യൂസിയം പ്രവര്‍ത്തനം ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കലാകാരന്മാര്‍ക്ക് പ്രൊഹല്‍സാഹനം നല്‍കുകയാണ് മ്യൂസിയത്തിന്റെ ഉദ്ദ്യേശ്യ ലക്ഷ്യം

വിനോദത്തിനായി ശംഖുമുഖം ബീച്ചിലെത്തുന്നവര്‍ക്ക് ഇനി മ്യൂസിയത്തിലെ ചിത്രകലയും കണ്ട് മടങ്ങാം. ചിത്രകലയെ ഗൗരവമായി സമീപിക്കുന്നവര്‍ക്കുള്ള വേദിയാണ് പുതിയ മ്യൂസിയത്തിന്റെ പ്രധാന ലക്ഷ്യം . ആധുനികവും പഴമയും ഇടകലര്‍ത്തുള്ള ചിത്രപ്രദര്‍ശനമാണ് ഇവിടെ നടക്കുക. ഇതര കലാസാംസ്്കാരിക രംഗത്തെകുറിച്ചുള്ള ചര്‍ച്ചകള്‍,കേരളീയ ചിത്ര ശില്‍പകലകള്‍ക്ക് വിപണി  ,ചിത്രകലയെകുറിച്ചുള്ള വര്‍ക്ക്ഷോപ്പുകള്‍ എന്നിവയും ഇവിടെ നടക്കും. ശംഖുമുഖം കൊട്ടാരത്തിലാണ് മ്യൂസിയം പ്രവര്‍ത്തിക്കുന്നത്. ശംഖുമുഖത്തെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമാക്കുകയാണു സര്‍ക്കാരിന്റെ ലക്ഷ്യമെന്നു  മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു

നഗരസഭയാണ് ചിത്രകലാമ്യൂസിയത്തിന്റെ നടത്തിപ്പുകാര്‍. 

MORE IN SOUTH
SHOW MORE