സർക്കാർ ഉദ്യോഗസ്ഥർ കനിഞ്ഞു; മുഖം മിനുക്കി തിരുവനന്തപുരം ശ്രീകാര്യം സ്കൂൾ

kinder-garden-tvm-sreekaryam-t
SHARE

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കൂട്ടായ്മയില്‍ തിരുവനന്തപുരം ശ്രീകാര്യം സര്‍ക്കാര്‍ സ്കൂളിന് പുതിയമുഖം. മുപ്പത്തിയഞ്ച് ലക്ഷത്തോളം രൂപ മുടക്കി സ്കൂളിലെ കിന്റര്‍ഗാര്‍ട്ടനെ പാര്‍ക്കിന് സമാനമായി നവീകരിച്ചിരിക്കുകയാണ്.ആദ്യദിനം സ്കൂളിലെത്തിയ പലരും കിന്റര്‍ഗാര്‍ട്ടന്‍ കണ്ട് അത്ഭുതപ്പെട്ട് പോയി. കുരുന്നുകള്‍ക്കായി ഇരുനില കെട്ടിടം. അതിനുള്ളില്‍ വിവിധ കളിയുപകരണങ്ങളോട് കൂടിയ പാര്‍ക്ക്. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പ്രത്യേക ബ്ളോക്ക്, ക്ളാസ് മുറികളില്‍ എ.സി..അങ്ങിനെ ഒട്ടേറെ സൗകര്യങ്ങള്‍. ചുരുക്കത്തില്‍ സ്വകാര്യ സ്കൂളിനെ വെല്ലുന്ന തരത്തിലാണ് സര്‍ക്കാര്‍ സ്കൂളിന്റെ രൂപമാറ്റം. മന്ത്രിയാണ് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തത്.കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ കൂട്ടായ്മയായ തിരുവനന്തപുരം ഗവണ്‍മെന്റ് എംപ്ളോയിസ് സഹകരണ സംഘമാണ് സ്കൂളിന്റെ നവീകരണം ഏറ്റെടുത്തത്. സംഘത്തിന്റെ ലാഭവിഹിതത്തില്‍ നിന്ന് മുപ്പത്തിയഞ്ച് ലക്ഷത്തോളം രൂപ ഇതിനായി മുടക്കി. അവധിക്കാലത്തെ നാല്‍പത് ദിവസം കൊണ്ടാണ് സ്കൂളിന് പുത്തന്‍ മുഖം ഒരുക്കിയത്.

MORE IN SOUTH
SHOW MORE