കൊല്ലം റെയിൽവേ സ്റ്റേഷനിലെ രണ്ടാം കവാടം ഒക്ടാബറിൽ കമ്മീഷൻ ചെയ്യും

kollam-railway-station-t
SHARE

കൊല്ലം റെയില്‍വേ സ്റ്റേഷനിലെ രണ്ടാം പ്രവേശന കവാടം ഒക്ടോബറില്‍ കമ്മിഷന്‍ ചെയ്യുമെന്ന് റെയില്‍വേയുടെ ഉറപ്പ്. തിരുവനന്തപുരം റെയില്‍വേ 

ഡിവിഷണല്‍ മാനേജറുടെ നേതൃത്വത്തിലുള്ള സംഘം  നിര്‍മ്മാണ പുരോഗതി വിലയിരുത്തി. കൊല്ലം–ചെങ്കോട്ട റൂട്ടില്‍ പുതിയ ട്രെയിനുകള്‍ 

അനുവദിക്കുന്നതിനുള്ള സാധ്യതകളും സംഘം പരിശോധിച്ചു. യാത്രക്കാരുടെ ദീര്‍ഘകാലത്തെ ആവശ്യങ്ങളിലൊന്നായ കൊല്ലം റെയില്‍വേ സ്റ്റേഷനിലെ രണ്ടാം കവാടം ഒക്ടോബറില്‍ കമ്മിഷന്‍ ചെയ്യുമെന്നാണ് റെയില്‍വേയുടെ ഉറപ്പ്. മാര്‍ച്ചില്‍ പണി പൂര്‍ത്തിയാക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.

2016 ഫെബ്രുവരിയിലാണ് നിര്‍മാണം തുടങ്ങിയതെങ്കിലും നടപ്പാലത്തിലെ ചില സാങ്കേതിക പ്രശ്നങ്ങളാണ് നിര്‍മാണം നീളാന്‍ കാരണമായത്. അടുത്തിടെ ഡി.ആര്‍.എം ആയി ചുമതലയേറ്റ എസ്.കെ.സിന്‍ഹയുടെ നേതൃത്വത്തിലുള്ള സംഘം നിര്‍മാണപുരോഗതി വിലയിരുത്തി. കൊല്ലം –ചെങ്കോട്ട റൂട്ടില്‍ പുതിയ ട്രെയിനുകള്‍ അനുവദിക്കുന്നതിന് തടസമായി നില്‍ക്കുന്ന കാരണങ്ങളിലൊന്ന് മെയിന്റനന്‍സ് യാര്‍ഡ് ഇല്ലാത്തതാണ്. യാര്‍ഡ് നിര്‍മ്മിക്കുന്നതിനുള്ള സാധ്യതയും സംഘം പരിശോധിച്ചു. കൊല്ലം ചെങ്കോട്ട ദേശീയ പാതയോട് ചേര്‍ന്ന് 11 കോടി രൂപ മുതല്‍മുടക്കി നിര്‍മ്മിക്കുന്ന രണ്ടാം കവാടം തുറക്കുന്നതോടെ നഗരത്തിലെ ഗതാഗതകുരുക്കിനും പരിഹാരമാകും.

MORE IN SOUTH
SHOW MORE