വിഴിഞ്ഞം തുറമുഖ പ്രതിസന്ധി പരിഹരിക്കാൻ വിളിച്ച യോഗത്തിൽ തീരുമാനമായില്ല

vizhinjam-project-meeting
SHARE

വിഴിഞ്ഞം തുറമുഖ നിര്‍മാണപ്രതിസന്ധി പരിഹരിക്കാന്‍ തിരുവനന്തപുരം ജില്ലാ കലക്ടര്‍ വിളിച്ച സര്‍വകക്ഷിയോഗത്തില്‍ സമവായമായില്ല. നഗരൂരെ പാറമടയില്‍ നിന്ന് പാറ ഖനനം ചെയ്യാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ സമരസമിതി ഉറച്ചുനിന്നതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്. ഖനനത്തിന് അനുമതി നല്കാന്‍ എ.ഡി.എം കൈക്കൂലി വാങ്ങിയെന്ന ആരോപണം യോഗത്തില്‍ ബഹളത്തിനിടയാക്കി.

വിഴിഞ്ഞം തുറമുഖനിര്‍മാണം പാറക്ഷാമം മൂലം ഇഴഞ്ഞുനീങ്ങുന്ന സാഹചര്യത്തിലായിരുന്നു നഗരൂര്‍ ആയിരവല്ലി പാറ ഖനനം ചെയ്യാന്‍ തീരുമാനിച്ചത്. എന്നാല്‍ പരിസ്ഥിതി പ്രശ്നം ചൂണ്ടിക്കാണിച്ച് പ്രദേശവാസികള്‍ എതിര്‍ത്തതോടെയാണ് കലക്ടര്‍ ചര്‍ച്ച വിളിച്ചത്. എന്നാല്‍ യോഗത്തിലെത്തിയ ചില പാറമട കരാറുകാര്‍ എ.ഡി.എം വിനോദ് മൂന്നുലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണം ഉന്നയിച്ചതോടെ യോഗം ബഹളത്തില്‍ മുങ്ങി. അഴിമതിയാരോപണം കേസെടുത്ത് അന്വേഷിക്കണമെന്ന് സമരസമിതി ആവശ്യപ്പെട്ടു. 

യോഗം ബഹിഷ്കരിച്ച് പുറത്തെത്തിയ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ അഴിമതിയാരോപണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബഹളം തുടങ്ങി.

രേഖാമൂലം പരാതിപ്പെട്ടാല് അന്വേഷിച്ചു നടപടിയെടുക്കാമെന്ന് കലക്ടര് കെ.വാസുകി പറഞ്ഞു. എ.ഡി.എം കൈക്കൂലി വാങ്ങിയതിന് ദൃശ്യങ്ങള് തെളിവായി നല്കാമെന്ന് പറഞ്ഞ ഹാഫിസ് എന്ന കരാറുകാരന്‍ ബഹളത്തിനിടെ മുങ്ങി. 28ന് കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തിയതിനുശേഷമേ ഇനി ഖനനകാര്യത്തില്‍ തുടര്‍ നടപടിയുണ്ടാകൂ.

MORE IN SOUTH
SHOW MORE