കുട്ടികൾക്കായുള്ള ആദ്യ ചലച്ചിത്രമേളയ്ക്ക് സമാപനം

film-festival-1
SHARE

കുട്ടികള്‍ക്ക് വേണ്ടിയുള്ള സംസ്ഥാനത്തെ ആദ്യ ചലച്ചിത്രമേളയ്ക്ക് തിരുവനന്തപുരത്ത് സമാപനമായി. രാജ്യാന്തര ചലച്ചിത്ര മേളയുടെ മാതൃകയില്‍ എല്ലാ വര്‍ഷവും തുടരുമെന്നും സര്‍ക്കാര്‍ കൂടുതല്‍ സഹായം നല്‍കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. 

അവധിക്കാലം സിനിമ കണ്ട് ആഘോഷിക്കാന്‍ കുട്ടികള്‍ക്ക് അവസരം ലഭിച്ച ഏഴ് ദിനങ്ങളായിരുന്നു കഴിഞ്ഞുപോയത്. സംസ്ഥാനത്ത് ആദ്യമായി സംഘടിപ്പിച്ച ചലച്ചിത്രമേളയില്‍ പങ്കാളിയാകന്‍ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നിന്ന് കുട്ടികളെത്തി. നൂറ്റിനാല്‍പ്പത് ചിത്രങ്ങള്‍ അവര്‍ക്കായി കാഴ്ചയൊരുക്കി. ശിശുക്ഷേമസമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മേള വന്‍വിജയമായതോടെ തിരുവനന്തപുരത്തെ രാജ്യാന്തര ചലച്ചിത്രമേളയുടെ മാതൃകയില്‍ എല്ലാ വര്‍ഷവും ആവര്‍ത്തിക്കാനും തീരുമാനിച്ചു.

സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനടക്കമുള്ള പ്രമുഖര്‍ പങ്കെടുത്ത സമാപനസമ്മേളനത്തില്‍ കുട്ടികള്‍ തന്നെ മേളയുടെ ആസ്വാദനക്കുറിപ്പ് അവതരിപ്പിച്ചു. മാസ്റ്റര്‍ ചന്ദ്രകിരണിന് മികച്ച ബാലനടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേകപരാമര്‍ശം ലഭിച്ച അതിശയങ്ങളുടെ വേനല്‍ അടക്കമുള്ള ചിത്രങ്ങള്‍ സമാപനദിനത്തില്‍ പ്രദര്‍ശിപ്പിച്ചു.

MORE IN SOUTH
SHOW MORE