കോട്ടയത്ത് വീശിടിച്ച ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം

kottayamstorm-t
SHARE

കോട്ടയത്ത് ഇന്നലെ  വീശിടിച്ച ചുഴലിക്കാറ്റിൽ 216 വീടുകൾക്ക് നാശനഷ്ടം.  പെരുമ്പായിക്കാട്, തിരുവാർപ്പ്, ചെങ്ങളം സൗത്ത് വില്ലേജുകളിലെ വീടുകള്‍ക്കാണ് കേടുപാടുകള്‍ ഉണ്ടായത്.  58.50 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്.

ചൊവ്വാഴ്ച രാത്രി  ഒൻപതരയോടെ ആഞ്ഞടിച്ച ചുഴലിക്കാറ്റ്  വ്യാപക നാശം വിതയ്ക്കുകയായിരുന്നു. മരങ്ങളും വൈദ്യുതി പോസ്റ്റുകളും വീണ് റോഡുകളിൽ ഗതാഗതം പൂർണമായും തടസപ്പെട്ടു.  ഇന്നലെ രാത്രിയിലും പകലുമായി  അഗ്നിശമനസേനയും നാട്ടുകാരും ചേർന്ന് മണിക്കൂറുകളോളം പണിപ്പെട്ടാണ് മരങ്ങൾ വെട്ടിമാറ്റിയും വൈദ്യുതി പോസ്റ്റുകൾ നീക്കം ചെയ്തും ഗതാഗതം പുനസ്ഥാപിച്ചത്. വൈദ്യുതി ഇല്ലാത്തതുമൂലം പല സ്ഥലത്തും ശുദ്ധജല മില്ലാതെ ജനങ്ങൾ ദുരിതത്തിലാണ് .  ലക്ഷക്കണക്കിനു രൂപയുടെ കാർഷിക വിളകളുടെ നാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വാഴ, കപ്പ തുടങ്ങിയ കൃഷിയാണ് വ്യാപകമായി നശിച്ചത്.  തേക്ക്, തെങ്ങ്, പ്ലാവ് ആഞ്ഞിലി തുടങ്ങി അനേകം വൻമരങ്ങളും കടപുഴകി വീണു. .തിരുവാർപ്പ്, മലരിക്കൽ, ഇറുമ്പത്ത് മേഖലകളിൽ 22 വീടുകളുടെ ആസ്ബറ്റോസ് ഷീറ്റ് മേൽകൂരകൾ പറന്നുപോയി.

വെള്ളം കയറിയ പാടശേഖരത്തിന്റെ ബണ്ടിൽ താമസിക്കുന്നവരെ താമസിപ്പിക്കുന്നതിനായി ദുരിതാശ്വാസ ക്യാംപ് തുറന്നിട്ടുണ്ട്.

MORE IN SOUTH
SHOW MORE