സ്റ്റുഡന്റ് കേഡറ്റ് പദ്ധതി 100 സ്കൂളുകളില്‍ കൂടി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

student-police
SHARE

സ്റ്റുഡന്റ് കേഡറ്റ് പദ്ധതി 100 സ്കൂളുകളില്‍ കൂടി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം നാലഞ്ചിറയില്‍ സ്റ്റുഡന്‍റ് പൊലീസ് കേ‍ഡറ്റുകളുടെ പാസിങ്ങ് ഒൗട്ട് പരേ‍‍ഡ‍ില്‍ മുഖ്യമന്ത്രി സല്യൂട്ട് സ്വീകരിച്ചു. സംസ്ഥാന വ്യാപകമായുള്ള 562 വിദ്യാര്‍ഥികള്‍ പാസിങ് ഔട്ട് പരേഡില്‍ പങ്കെടുത്തു.

തിരുവനന്തപുരം നാലാഞ്ചിറ  സര്‍വോദയ സ്ക്കൂളില്‍ വച്ചുനടന്ന സ്റ്റുഡന്റ് പൊലീസ് പാസിങ്ങ് ഒൗട്ട് പരേഡില്‍ സംസ്ഥാനത്തെ വിവിധ സ്ക്കൂളുകളില്‍ നിന്ന് തെരഞ്ഞെടുത്ത 307 പെണ്‍കുട്ടികളും 255 ആണ്‍കുട്ടികളും പങ്കെടുത്തു. പൊലീസിന്റെയും, സ്റ്റുഡന്റ് കേഡറ്റ്സിന്റെയും ബാന്‍ഡ് സംഘങ്ങള്‍ പരേഡിന് കൊഴുപ്പേകി. 

മികച്ച കേഡറ്റ്സിനും, കമാന്‍ഡര്‍മാര്‍ക്കുമുള്ള സമ്മാനങ്ങള്‍ മുഖ്യമന്ത്രി വിതരണം ചൊയ്തു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള പൊലീസ് പ്രതിനിധികളും അതിഥികളായി എത്തി. 

MORE IN SOUTH
SHOW MORE