മല്‍സ്യസമ്പത്ത് സംരക്ഷിക്കുവാന്‍ കരിമീന്‍ കൃഷിയുമായി പെരിനാട് പഞ്ചായത്ത്

kollam-karimeen2
SHARE

മല്‍സ്യസമ്പത്ത് സംരക്ഷിക്കുവാന്‍ കരിമീന്‍ കൃഷിയുമായി ഒരു പഞ്ചായത്ത്. കൊല്ലം ജില്ലയിലെ പെരിനാട് ഗ്രാമപഞ്ചായത്താണ് കരിമീന്‍ കൃഷി ആരംഭിച്ചിരിക്കുന്നത്. 

രുചിയില്‍ പേരുകേട്ട അഷ്ടമുടിക്കായലിലെ കരിമീനിനെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ്  പെരിനാട് പഞ്ചായത്തിന്റെ പദ്ധതി. കഴിഞ്ഞ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ടു ലക്ഷം രൂപയാണ് വകയിരുത്തിയത്. പഞ്ചായത്തിലെ ഒന്‍പതു കിലോമീറ്റര്‍ വരുന്ന തീരപ്രദേശത്ത് കരിമീന്‍ കൃഷി വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഈ സാമ്പത്തിക വര്‍ഷവും കരിമീന്‍ കൃഷിക്കായി ഫണ്ട് വകയിരുത്തിയിട്ടുണ്ട്. 

മല്‍സ്യസമ്പത്തിന്റെ സംരക്ഷണത്തിനൊപ്പം മല്‍സ്യതൊഴിലാളികള്‍ക്ക് തൊഴിലും വരുമാനവും ലഭിക്കാനുള്ള മാര്‍ഗം കൂടിയാണ്. കരിമീന്‍ കൃഷി. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ പ്രദേശത്തേക്ക് കരിമീന്‍ കൃഷി വ്യാപിക്കുകയാണ് ലക്ഷ്യം . പ്രാദേശിക വിപണിയില്‍ തന്നെ മീന്‍ വില്‍ക്കാനാണ് പഞ്ചായത്ത് ഉദ്ദേശിക്കുന്നത്.

MORE IN SOUTH
SHOW MORE