മീനുകളുടെ ശവപ്പറമ്പായി വേളിക്കായൽ, ദുർഗന്ധത്തിൽ ബുദ്ധിമുട്ടി സഞ്ചാരികൾ

tvm-veli-kayal2
SHARE

തിരുവനന്തപുരം വേളിക്കായലില്‍ മീനുകള്‍ ചത്ത് പൊങ്ങുന്നു.  സമീപത്തെ ആശുപത്രികളില്‍ നിന്നടക്കമുള്ള മാലിന്യങ്ങള്‍ കായലിലേക്ക് ഒഴുക്കിയതാവാം മലിനീകരണത്തിന് കാരണമെന്നാണ് പരാതി.കടുത്ത ദുര്‍ഗന്ധം മൂലം ബുദ്ധിമുട്ടുകയാണ് വേളി ടൂറിസ്റ്റ് വില്ലേജിലെ സഞ്ചാരികളും . 

നൂറുകണക്കിന് സഞ്ചാരികളെത്തുന്ന വേളി ടൂറിസ്റ്റ് വില്ലേജിപ്പോള്‍ ചീഞ്ഞുനാറുകയാണ്. കാരണം ടൂറിസ്റ്റ് വില്ലേജിലൂടെ കടന്ന് പോകുന്ന വേളിക്കായല്‍ മീനുകളുടെ ശവപ്പറമ്പായി മാറിക്കഴിഞ്ഞു. നാല് ദിവസം മുന്‍പാണ് മീനുകള്‍ ചാകുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഇപ്പോള്‍  ചെറുതും വലുതുമായ മീനുകളെല്ലാം കൂട്ടത്തോടെ ചത്തു. ഇതിന്റെ കാരണം ആശുപത്രികളില്‍ നിന്നടക്കമുള്ള ക്രമാതീതമായ മാലിന്യം തള്ളലാണെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.

നഗരത്തിലെ മാലിന്യങ്ങളെല്ലാം വഹിച്ചെത്തുന്ന പാര്‍വതിപുത്തനാര്‍ വന്ന് ചേരുന്നതും വേളിക്കായലിലേക്കാണ്. ആ മാലിന്യത്തോത് ഉയര്‍ന്നതും മീനുകള്‍ ചാവാന്‍ കാരണമെന്നും ആക്ഷേപം ഉയരുന്നുണ്ട്. മീനുകള്‍ ചത്ത് കിടക്കാന്‍ തുടങ്ങി നാല് ദിവമായിട്ടും നീക്കം ചെയ്യാന്‍ ആരും ശ്രമിക്കുന്നില്ല. ഇതോടെ മൂക്ക് പൊത്താതെ ടൂറിസിം കേന്ദ്രത്തില്‍ നില്‍ക്കാനാവാത്ത അവസ്ഥയാണ്.

MORE IN SOUTH
SHOW MORE