തോട്ടിൽ മാലിന്യം തള്ളിയവർ സിസിടിവിയിൽ കുടുങ്ങി

waste-sasthamangalam-1
SHARE

തലസ്ഥാനത്ത് തോട്ടില്‍ മാലിന്യം തള്ളിയവര്‍ സിസി ടിവിയില്‍ കുടുങ്ങി. ശാസ്തമംഗലം വാര്‍ഡിലെ പൈപ്പിന്‍മൂട് തോട്ടില്‍ മാലിന്യം സ്ഥിരമായി തള്ളുന്നവരെയാണ് നാട്ടുകാര്‍ പിടികൂടിയത്. ഒാട്ടോറിക്ഷയിലെത്തി മാലിന്യം തള്ളുന്നത് പതിവാതോടെ നിരീക്ഷണ കാമറ സ്ഥാപിച്ച് തെളിവു സഹിതം പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. 

സമീപത്തെ ഫ്ലാറ്റുകളില്‍ നിന്ന് മാലിന്യങ്ങള്‍ ശേഖരിച്ച് രാവിലെ ഒട്ടോയിലെത്തി തോട്ടിലേക്ക് തള്ളിയിരുന്നവരെയാണ് നിരീക്ഷണ കാമറവെച്ച്, നാട്ടുകാര്‍ കാവലിരുന്ന് പിടികൂടിയത്. ഒരു സ്ത്രീക്കും രണ്ട് പുരുഷന്‍മാര്‍ക്കുമെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു. കഴിഞ്ഞമാസം ഒരു ലക്ഷം രൂപ മുടക്കിയാണ് തോട് വൃത്തിയാക്കിയത്. അതിനു ശേഷവും മാലിന്യം തള്ളല്‍ തുടര്‍ന്നതോടെയാണ് നാട്ടുകാരും റസിഡന്‍സ് അസോസിയേഷനും ഒരുമിച്ച് പ്രശ്ന പരിഹാരത്തിന് മുന്‍കൈയ്യെടുത്തത്.

കിള്ളിയാറിലേക്ക് ചേരുന്ന കൈവഴിയാണ ് പൈപ്പിന്‍മൂട് തോട്. തോട്ടിലേക്ക് ഇനിയും മാലിന്യ തള്ളുന്നവരെ കൈകാര്യം ചെയ്തശേഷം പൊലീസില്‍ ഏല്‍പ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം. 

MORE IN SOUTH
SHOW MORE