പള്ളിച്ചല്‍ വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്നത് ഇടിയാറായ കെട്ടിടത്തിൽ

pallichal-village-office
SHARE

തിരുവനന്തപുരം പള്ളിച്ചല്‍ വില്ലേജ് ഒാഫീസ് പ്രവര്‍ത്തിക്കുന്നത് ഇടിഞ്ഞു വീഴാറായ കെട്ടിടത്തില്‍. വേനല്‍മഴ എത്തിയതോടെ വിലപ്പെട്ട രേഖകള്‍ നനഞ്ഞ് നശിക്കുകയാണ്. വില്ലേജ് ഓഫിസര്‍ പലതവണ പരാതിപ്പെട്ടെങ്കിലും അറ്റകുറ്റപ്പണിക്ക് അനുമതിയായില്ല.

വൃത്തിയും, സൗകര്യവും ഇല്ലാതെ പള്ളിച്ചല്‍ വില്ലേജ് ഒാഫീസ് ഇങ്ങനെ നില്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇടിഞ്ഞു വീഴാറായ കെട്ടിടത്തില്‍ പേടിയോടെയാണ് ജീവനക്കാര്‍ ജോലി ചെയ്യുന്നത്. മഴപെയ്താല്‍ ഒരു തുള്ളി വെള്ളം പോലും പുറത്തുപോകില്ല എന്ന അവസ്ഥ. സ്ഥല പരിമിതി കാരണം സര്‍ക്കാര്‍ രേഖകളെല്ലാം ഒരു മൂലയില്‍ കൂട്ടിയിട്ടിരിക്കുകയാണ്. 

മഴയില്‍ നിന്ന് ചെറിയൊരു രക്ഷക്ക് പ്ലാസ്റ്റിക്ക് ഷീറ്റ് വലിച്ച് കെട്ടി. പലമുറികളിലും വൈദ്യുതിയില്ല, ഇരുട്ടത്തിരുന്നാണ് വില്ലേജ് ഒാഫീസര്‍ ജോലിചെയ്യുന്നത്. ഏത് നിമിഷവും തകര്‍ന്നു വീണേക്കാവുന്ന മേല്‍ക്കൂരയും ഭിത്തിയുമാണ് സന്ദര്‍ശകരെ കാത്തിരിക്കുന്നത്.മുന്നിലുള്ള റോ‍ഡ് വികസനത്തിന്റ ഭാഗമായി വില്ലേജ് ഒാഫീസ് പൊളിച്ച് സുരക്ഷിതമായ മറ്റൊരു കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറ്റുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും ജീവനക്കാരും.

MORE IN SOUTH
SHOW MORE