സ്മാർട്ട് സിറ്റി കൺസൾട്ടന്റായി ഐപിഇ ഗ്ലോബല്‍സിനെ തിരഞ്ഞെടുത്തു

tvm-smartcity
SHARE

തിരുവനന്തപുരം സ്മാര്‍ട് സിറ്റി പദ്ധതിയുടെ കണ്‍സള്‍ട്ടന്റായി ഡെല്‍ഹിയിലെ IPE ഗ്ളോബല്‍സിനെ തിരഞ്ഞെടുത്തു. ആദ്യം തിരഞ്ഞെടുത്ത കമ്പനി  കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടതോടെയാണ് ഒഴിവാക്കിയത്. കരാര്‍ ഉടന്‍ കൈമാറി മൂന്ന് മാസത്തിനുള്ളില്‍ ഡി.പി.ആര്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം.  

തിരുവനന്തപുരം സ്മാര്‍ട്സിറ്റി പദ്ധതിയുടെ കണ്‍സള്‍ട്ടന്റായി ബെംഗളൂരുവിലെ വാഡിയ ടെക്നോളജി എന്‍ജിനീയറിങ് സര്‍വീസസിനെയാണ് ആദ്യം തിരഞ്ഞെടുത്തിരുന്നത്. ഈ കമ്പനിയെ അഴിമതിയുടെ പേരില്‍ അസം സര്‍ക്കാര്‍ കരിമ്പട്ടികയില്‍ പെടുത്തിയതായി പിന്നീട് കണ്ടെത്തി. ഇതോടെ ഇവരുടെ വിശദീകരണം തേടിയെങ്കിലും തൃപ്തികരമായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് ഇന്ന് ചേര്‍ന്ന് ഡയറക്ടര്‍ ബോര്‍ഡ് യോഗം ഇവരെ പുറത്താക്കാന്‍ തീരുമാനിച്ചത്.

ആദ്യം നടത്തിയ ടെണ്ടറില്‍ പങ്കെടുത്തതില്‍ രണ്ടാം സ്ഥാനത്തെത്തിയ കമ്പനിയാണ് ഐ.പി.ഇ ഗ്ളോബല്‍സ്. ഇതോടെ ഇവര്‍ക്ക് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കാന്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിക്കുകയായിരുന്നു. ഡെല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇതേ കമ്പനിയാണ് കൊച്ചി നഗരത്തിലെ സ്മാര്‍ട് സിറ്റി പദ്ധതിയുടെ കണ്‍സള്‍ട്ടന്റും. ഇതും ഇവരെ തിരഞ്ഞെടുക്കാന്‍ കാരണമായി. കരാര്‍ കൈമാറാനുള്ള നടപടികള്‍ രണ്ടാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കും. 

MORE IN SOUTH
SHOW MORE