ബിജു രമേശിന്റെ എൻജിനിയറിങ് കോളജ് തിരുവനന്തപുരം ജില്ലാകോടതി പിടിച്ചെടുത്തു

biju-ramesh-college-t
SHARE

സാമ്പത്തിക ഇടപാടിൽ തങ്ങളെ വഞ്ചിച്ചെന്ന കൊട്ടാരക്കര സ്വദേശികളുടെ പരാതിയിൽ ബിജു രമേശിന്റെ ഉടമസ്ഥതതയിലുള്ള എൻജിനിയറിങ് കോളജ് തിരുവനന്തപുരം ജില്ലാകോടതി പിടിച്ചെടുത്തു. തിരുവനന്തപുരം പെരുങ്കടവിളയിൽ പാറമട പാട്ടത്തിനു നൽകിയശേഷം മറ്റൊരാൾക്ക് മറിച്ചുനൽകി വഞ്ചിച്ചെന്നാണ് കേസ്. മൂന്നേകാൽ കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കൊട്ടാരക്കര സ്വദേശികളായ പ്രദീപ് ,കൃഷ്ണകുമാർ എന്നിവർ കോടതിയെ സമീപിച്ചത്.

2016 ൽ തിരുവനന്തപുരം പെരുങ്കടവിളയിലുള്ള നാലേക്കർ ഭൂമിയിലെ പാറഖനനം മൂന്നുവർഷത്തേക്ക് ബിജരമേശിൽ നിന്നും പാട്ടത്തിനെടുത്തു. ആദ്യഘടുവായി ഇതിനു ഒരുകോടി രൂപ അഡ്വാൻസും നൽകി. ഇതനുസരിച്ച് പ്രദീപും കൃഷണകുമാറും വിഴിഞ്ഞം തുറമുഖ നിർമാണത്തനായി പാറ നൽകാന്‍ അദാനി പോർട്സുമായി കരാറിലേർപ്പെട്ടു. എന്നാൽ ഇവരുടെ കരാർ നിലനിലൽക്കുമ്പോൾതന്നെ ബിജുരമേശ്  മറ്റൊരാൾക്ക് മറിച്ചുവിറ്റു സാമ്പത്തിക നഷ്ടമുണ്ടാക്കി എന്നാണ് പരാതിയിൽ പറയുന്നത്. ഇവരുടെ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി ഉത്തരവ്

നഷ്ടപരിഹാരമായി ബിജു രമേശിന്റെ തിരുവനന്തപുരം നഗരൂരിലുള്ള എന്‍ജിനിയറിങ് കോളജ് ഏറ്റെടുക്കാനുള്ള ജില്ലാ കോടതി വെള്ളിയാഴ്ചയാണ് ഉണ്ടായതെങ്കിലും ഇന്നാണ് ഏറ്റെടുത്തുകൊണ്ടുള്ള കോടതി വിധി കോളജില്‍ പതിപ്പിച്ചത്. വിധി പകര്‍പ്പ് വില്ലേജ് ഓഫിസിനും, സബ് റജിസ്ട്രാര്‍ ഓഫിസിനും കൈമാറിയിട്ടുണ്ട്.

MORE IN SOUTH
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.