കൈക്കൂലി വാങ്ങിയെന്ന് ആരോപണം; ഡിവൈ.എസ്.പിക്കെതിരെ പ്രതീകാത്മക പരസ്യവിചാരണ

bribe-dysp-t
SHARE

കൈക്കൂലി വാങ്ങിയെന്ന ആരോപണവുമായി നെയ്യാറ്റിൻകര ഡിവൈ.എസ്.പിക്കെതിരെ വി.എസ്.ഡി.പിയുടെ പ്രതീകാത്മക പരസ്യവിചാരണ. വി.എസ്.ഡി.പിക്കാരിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ചാണ് വിചാരണ നടത്തിയത്. 

വി.എസ്.ഡി.പിക്കാരിൽ നിന്നു കൈപ്പറ്റിയ കൈക്കൂലിയുടെ കണക്ക് ഉൾപ്പെടെ ഗുരുതര ആരോപണങ്ങളോടെയായിരുന്നു പ്രതിഷേധം. ഡിവൈ.എസ്.പി ഓഫീസിലേക്ക് പ്രകടനമായി എത്തിയായിരുന്നു പ്രതീകാത്മക വിചാരണ. ആരോപണങ്ങൾക്കു തെളിവായി സി.ഡി. അടക്കം കൈവശമുണ്ടെന്നും നേതാക്കൾ അവകാശപ്പെട്ടു.

റോഡ് ഉപരോധിച്ചതിനെതിരെ വി.എസ്.ഡി.പി പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. ഡി.വൈ.എസ്.പിയെ വ്യക്തിപരമായി ആക്ഷേപിച്ചതിന് പരാതി ലഭിച്ചാൽ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

MORE IN SOUTH
SHOW MORE