റാന്നി ഫ്ലഡ് ലിറ്റ് സെവൻസ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് തുടക്കം

ranni-football-t
SHARE

കുമ്പനാടിന്‍റെയും, കടമ്പനാടിന്റേയും ജയത്തോടെ റാന്നി  ഫ്ലഡ് ലിറ്റ് സെവൻസ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് തുടക്കം. റാന്നിയിൽ ആദ്യമായെത്തിയ  ചാമ്പ്യൻഷിപ്പിനെ മലയോര മേഖല നെഞ്ചേറ്റി. ആദ്യദിനം പരാജയമറിഞ്ഞത് വടക്കാഞ്ചേരിയും കോട്ടയവുമാണ്.

ജൂനിയർ, സീനിയർ വിഭാഗങ്ങളിലാണ് ഫ്ലഡ് ലിറ്റ് സെവൻസ് ഫുട്ബോൾ ചാംപ്യൻഷിപ്പ് നടക്കുന്നത്. ജൂനിയർ വിഭാഗത്തിൽ കോട്ടയം ചാംമ്പ്യൻസ് ഏകപക്ഷീയമായ ആറു ഗോളുകൾക്ക് കുമ്പനാട് എഫ്.സിയോടാണ് തകർന്നത്.

സീനിയർ വിഭാഗത്തിൽ കടമ്പനാട് ഈഗിൾസിന്റെ ജയം ഏകപക്ഷീയമായ ഒരു ഗോളിനാണ് ജയിച്ചത്. വടക്കാഞ്ചേരി എഫ്.സിയാണ് ഈഗിൾസിനോട് പരാജയപ്പെട്ടത്. ഈ മാസം 22നാണ് ഫൈനൽ.

MORE IN SOUTH
SHOW MORE