ലീഗയെ കാണാതായിട്ട് ഒരു മാസം, ഒരു തുമ്പും കിട്ടാതെ പൊലീസ്

kovalam missing lady
SHARE

കോവളത്ത് നിന്ന് വിദേശ വനിത ലീഗയെ കാണാതായിട്ട് ഒരു മാസം തികയുന്നു. പൊലീസ് അന്വേഷണത്തിലും ഒരുതെളിവും ലഭിച്ചിട്ടില്ല.  ലീഗ തിരികെയെത്തുമെന്ന പ്രതീക്ഷയില്‍ വിദേശത്തേക്ക് മടങ്ങാതെ തിരുവനന്തപുരത്ത് കാത്തിരിക്കുകയാണ് സഹോദരി ഇലീസ്.

ലീഗയെന്ന ലിത്വാനിയക്കാരി, എവിടെയെന്ന ഉത്തരമില്ലാതെ കാണാതായത് മാര്‍ച്ച് 14നാണ്. അന്ന് രാവിലെ ഓട്ടോയില്‍ ലീഗ കോവളത്ത് വന്നിറങ്ങി. നടന്ന് നീങ്ങുന്നത് രണ്ട് പേര്‍ കണ്ടു. പിന്നീട് എവിടെയെന്നോ എന്തുപറ്റിയെന്നോ അറിയില്ല. ഒരു മാസമായി അന്വേഷിച്ചിട്ടും കണ്ടെത്താന്‍ പൊലീസിനുമായില്ല.  പക്ഷെ ലീഗയ്ക്കൊപ്പം വന്ന സഹോദരി ഇലീസ് തിരുവനന്തപുരത്ത് തന്നെ കാത്തിരിക്കുകയാണ്.

വിഷാദരോഗമുള്ള ലീഗ കടലില്‍ പെട്ടിട്ടുണ്ടാകാമെന്നായിരുന്നു ആദ്യ കണക്കുകൂട്ടല്‍. നാവികസേന നാല് ദിവസം മുങ്ങിത്തപ്പിയിട്ടും ഒന്നും കണ്ടെത്തിയില്ല. തട്ടിക്കൊണ്ടുപോവുകയോ ആരുടെയെങ്കിലും ഒപ്പം പോവുകയോ ചെയ്തിട്ടുണ്ടാകാമെന്ന സംശയത്തിനും തെളിവൊന്നുമില്ല. എന്തെങ്കിലും വിവരം തരുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ വരെ പൊലീസ് സമ്മാനം പ്രഖ്യാപിച്ചെങ്കിലും പ്രയോജനമൊന്നുമുണ്ടായില്ല.  ഇതോടെ ലീഗയെ കണ്ടെത്താന്‍ ഇനി എന്തുവഴിയെന്ന ചിന്തയിലാണ് പൊലീസും സഹോദരി ഇലീസും.

MORE IN SOUTH
SHOW MORE