തരിശുകിടന്ന ഭൂമിയില്‍ കൃഷിയിറക്കിയവർ മടവീഴ്ച ഭീഷണിയിൽ

madaveezha
SHARE

കോട്ടയം വടവാതൂരില്‍ തരിശുകിടന്ന ഭൂമിയില്‍ കൃഷിയിറക്കിയ കര്‍ഷകര്‍ മടവീഴ്ച ഭീഷണിയില്‍.  അറൂന്നൂറേക്കറില്‍, കൊയ്ത്തിന് പത്തു ദിവസം മാത്രമാണ് ബാക്കി. താഴത്തങ്ങാടിയില്‍ മീനച്ചിലാറ്റില്‍ അശാസ്ത്രീയമായി നിര്‍മിച്ച ഒാരുമുട്ടാണ് പ്രശ്നങ്ങള്‍ക്ക് കാരണം

വടവാതൂരില്‍ സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയില്‍ തരിശുകിടന്ന  വിഎംകെ  പാടശേഖരത്തില്‍ കൃഷിമന്ത്രിയുടെ നേതൃത്വത്തില്‍ ഇക്കഴിഞ്ഞ ഡിസംബറിലാണ് കൃഷിയിറക്കിയത്. അറൂന്നിറിധികം കര്‍ഷകരാണ് ഇവിടെ വിത്തെറിഞ്ഞത്. ഏക്കറിന്  ഇരുപത്തി അയ്യായിരം രൂപയാണ് ഒാരോ കര്‍ഷകനും ചെലവായത്. കൊട്ടും കുരവയുമായി വിത്തെറിഞ്ഞശേഷം മന്ത്രി പോയി. പക്ഷെ ഇപ്പോള്‍ ആശങ്കയിലായിരിക്കുന്നത് കര്‍ഷകരാണ്. മീനച്ചിലാറ്റില്‍ താഴത്താങ്ങാടിയില്‍ നിര്‍മിച്ച അശാസ്ത്രീയ ഒാരുമുട്ടും കൂനിന്‍മേല്‍ കുരുപോലെ മഴ ശക്തമായതും കര്‍ഷകരെ ദുരിതത്തിലാക്കിയിരിക്കുന്നത്. നിലവിലെ  ഒാരുമുട്ട് മാറ്റി പുതിയത് നിര്‍മിക്കുകയാണ്  പരിഹാരം. കൊയ്ത്തിന് പത്തുദിവസം മാത്രം ശേഷിക്കെ ഏതുനിമിഷവും പൊട്ടുമെന്ന അവസ്ഥയിലാണ് മട. കെട്ടിനിടയിലൂടെ വെള്ളം ഒഴുകി ഇതിനോടകം ഏക്കറുകണക്കിന് കൃഷി നശിച്ചു. ഒരേക്കറില്‍ നിന്ന് അറുപതിനായിരം രൂപയെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷിച്ച കര്‍ഷകരാണ് ഇപ്പോള്‍ മുടക്കുകാശുപോലും കിട്ടില്ലെന്ന അവസ്ഥയിലെത്തിയിരിക്കുന്നത്

2014-15 കാലഘട്ടത്തില്‍ സമാനമായ രീതിയില്‍ മടവീഴ്ചയുണ്ടായി കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. വെറും നാലായിരം രൂപമാത്രമാണ് അന്ന് കര്‍ഷകര്‍ക്ക് നഷ്ടപരിഹാരമായി ലഭിച്ചത്. അതാകട്ടെ മുഴുവന്‍പേര്‍ക്കും ലഭിച്ചതുമില്ല. ഇതേത്തുടര്‍ന്നാണ് കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ചത്.  എന്നാല്‍ മന്ത്രിയുടെ ഉറപ്പില്‍  രണ്ടാമതും കൃഷിയിറക്കിയ കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കാത്ത അവസ്ഥയിലാണ്  ഇപ്പോള്‍ കാര്യങ്ങള്‍.  

MORE IN SOUTH
SHOW MORE