സമരം ഫലം കണ്ടു, മൂഴിയാർ ഡാം തുറന്നു

moozhiyar-dam
SHARE

കക്കാട്ടാറ് ശുചീകരിക്കുന്നതിനായി പത്തനംതിട്ടജില്ലയിലെ മൂഴിയാർ ഡാം തുറന്നു. ശബരിമല തീർത്ഥാടനത്തിന് ശേഷം കക്കാട്ടാറിലെ മിക്കഭാഗങ്ങളും മാലിന്യം കെട്ടിക്കിടക്കുന്ന നിലയിലായിരുന്നു. പ്രദേശവാസികളുടെ നിരന്തര സമരത്തിനൊടുവിലാണ് ഡാം തുറന്നു വിട്ടത്.

ജില്ലാ കലക്ടറുടെ നിർദ്ദേശമുണ്ടായിട്ടും മൂഴിയാർ ഡാം തുറക്കാൻ വൈദ്യുതിവകുപ്പ് ഉദ്യോഗസ്ഥർ തയാറായിരുന്നില്ല. ഗതികെട്ട നാട്ടുകാരും ജനപ്രതിനിധികളും പ്രത്യക്ഷ സമരത്തിനിറങ്ങിയതോടെയാണ് ഒടുവിൽ അധികൃതർ ഡാം തുറന്നത്.

തീർത്ഥാടന കാലത്തിന് ശേഷം എല്ലാ വർഷവും അണക്കെട്ട് തുറന്നു വിടാറുള്ളതാണ്. എന്നാൽ ഇക്കുറി അതുണ്ടായില്ല. കലക്ടർ നിർദ്ദേശിച്ചിട്ടും ഡാം തുറക്കാത്തതിനെതിരെ പഞ്ചായത്ത് മെമ്പർമാരും, സി.പി.എം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിലും സമരം നടത്തിയിരുന്നു.

MORE IN SOUTH
SHOW MORE