തോട്ടണ്ടി ലഭിച്ചില്ല, കശുവണ്ടി ഫാക്ടറികൾ വിഷുവിന് മുൻപ് തുറക്കില്ല

cashwe-factory
SHARE

അ‍ടഞ്ഞുകിടക്കുന്ന കശുവണ്ടി ഫാക്ടറികള്‍ വിഷുവിന് മുന്‍പ്  തുറക്കാനുള്ള സംസ്ഥാനസര്‍ക്കാരിന്റെ നീക്കം പാളി. നാളെ ഫാക്ടറികള്‍ തുറക്കാനുള്ള ശ്രമമാണ് പരാജയപ്പെട്ടത്. ഏപ്രില്‍ അവസാനത്തോടെ ഫാക്ടറികള്‍ തുറക്കാനാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത് 

സര്‍ക്കാരിന് കീഴിലുള്ള കശുവണ്ടി വികസന കോര്‍പറേഷന്റെയും ക്യാപെക്സിന്റെയും 40 ഫാക്ടറികളാണ് അടഞ്ഞുകിടക്കുന്നത്. ഈ ഫാക്ടറികള്‍ വിഷുവിന് മുന്‍പ് തുറന്ന് ഭരണനേട്ടം ആഘോഷിക്കാനായിരുന്നു ലക്ഷ്യമിട്ടത്. തോട്ടണ്ടി  ആവശ്യത്തിന് ലഭ്യമാണെന്നായിരുന്നു വാദം.എന്നാല്‍ കശുവണ്ടി കോര്‍പേഷന് വാഗ്ദാനം പാലിക്കായില്ല. ജനുവരി മുതലുള്ള മാസങ്ങളില്‍ സാധാരണ ഫാക്ടറികള്‍ അടഞ്ഞികിടക്കാറുണ്ടെന്നാണ് ഇപ്പോള്‍ കശുവണ്ടി കോര്‍പറേഷന്റെ വാദം. 

സ്വകാര്യഫാക്ടറികള്‍ക്ക് പുറമേ സര്‍ക്കാര്‍ ഫാക്ടറികളും അടഞ്ഞത് എല്‍ ഡി എഫിന് ക്ഷീണമായിരുന്നു. സ്വകാര്യഫാക്റികള്‍ തുറപ്പിക്കാനുള്ള ശ്രങ്ങള്‍ പരാജയപ്പെട്ടിരുന്നു.ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഫാക്ടറികള്‍ തുറക്കാനുള്ള ശ്രമം പാളിയത്. വിഷുവിന് തുറന്ന് ഓണം വരെയുള്ള പ്രഖ്യാപനം വെള്ളത്തിലായതോടെ കോര്‍പറേഷനും ക്യാപക്സും കൂടുതല്‍ പ്രതിസന്ധിയിലായി 

MORE IN SOUTH
SHOW MORE