ട്രാന്‍സ് ജെന്‍ഡറിനും സുഹൃത്തിനും നേരെ അതിക്രമം, രണ്ടുപേർ കസ്റ്റഡിയിൽ

transgender-attack
SHARE

തിരുവനന്തപുരത്ത് ട്രാന്‍സ് ജെന്‍ഡറിനും സുഹൃത്തിനും നേരെ അതിക്രമം. ഇന്നലെ രാത്രി അമ്പലമുക്കില്‍ വച്ച് ട്രാന്‍സ് ജെന്‍ഡറായ ദേവിനെയും സുഹൃത്ത് സനയെയും ബൈക്കിലെത്തിയ രണ്ടുപേര്‍ അസഭ്യം പറയുകയും കയ്യേറ്റം ചെയ്തെന്നുമാണ് പരാതി. അക്രമം നടത്തിയവരെ സഹായിച്ച രണ്ടുപേരെ പേരൂര്‍ക്കട പൊലീസ് കസ്റ്റഡിയിലെടുത്തു. 

തിരുവനന്തപുരം അമ്പലമുക്ക് എസ്.ബി.ഐ എ.ടി.എമ്മിന് സമീപത്തുവച്ച് ഇന്നലെ രാത്രി പത്തേകാലോടെയാണ് സംഭവം. ട്രാന്‍സ് ജെന്‍ഡറായ ദേവും സുഹൃത്ത് സനയും എ.ടി.എമ്മില്‍ നിന്ന് പണമെടുക്കുന്നതിനായി ഇരുചക്രവാഹനത്തില്‍ എത്തിയപ്പോള്‍ ബൈക്കില്‍ വന്ന രണ്ടുപേര്‍ ശല്യപ്പെടുത്തി.

തുടര്‍ന്ന് ബൈക്കിലെത്തിയവര്‍ ദേവിനെയും സനയെയും തടഞ്ഞു. പിന്നാലെ കയ്യേറ്റം ചെയ്തെന്നാണ് പരാതി. പരിക്കേറ്റ ദേവും സനയും പേരൂര്‍ക്കട ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പേരൂര്‍ക്കട പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രതികളെ സംഭവസ്ഥലത്തുനിന്ന് രക്ഷപെടുത്തിയ രണ്ടുപേര്‍ കസ്റ്റഡിയിലുണ്ട്.

MORE IN SOUTH
SHOW MORE