കുടിനീരുപോലുമില്ലാതെ പത്തനംതിട്ട അടൂരിലെ മുരുകന്‍കുന്ന് നിവാസികൾ

murukankunnu-drinking-water
SHARE

കുടിനീരുപോലുമില്ലാതെ പത്തനംതിട്ട അടൂരിലെ മുരുകന്‍കുന്ന് നിവാസികള്‍. ശുദ്ധജലവിതരണ പദ്ധതിയും വാട്ടര്‍കിയോസ്കുമുള്ള പ്രദേശത്തെ കുടുംബങ്ങള്‍ക്കാണ് ഇങ്ങനെയൊരവസ്ഥ. ജലവിതരണപദ്ധതി സംഭരണിയിലേക്ക് അധികൃതര്‍ വല്ലപ്പോഴും മാത്രം വെള്ളം പമ്പുചെയ്യുന്നതാണ് കാരണം.

ഒരുപാടുദൂരം നടന്ന് തലച്ചുമടായിവേണം ഏറത്ത് പഞ്ചായത്തിലെ മുരുകന്‍കുന്നിലെ താമസക്കാര്‍ക്ക് കുടിവെള്ളം വീട്ടിലെത്തിക്കാന്‍. ജലവിതരണപദ്ധിയില്‍ വെള്ളമെത്തിയിട്ട് ദിവസങ്ങളായി. ഇക്കാര്യത്തില്‍ അധികൃതര്‍ ഒരുനടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.

മുന്‍പ് വല്ലപ്പോഴും ജലസംഭരണിയില്‍ വെള്ളം നിറക്കുമായിരുന്നു. ഈയിടെയായി അതും നിര്‍ത്തിയെന്ന് പ്രദേശത്തെ താമസക്കാര്‍ പറയുന്നു. പഞ്ചായത്തിലും ജലഅതോരിറ്റിയിലെ ഉദ്യോഗസ്ഥരോടുമൊക്കെ വിഷയം അവതരിപ്പിച്ചെങ്കിലും ആരും നടപടിസ്വീകരിച്ചിട്ടില്ല.

MORE IN SOUTH
SHOW MORE