കിണറുകളിലേക്ക് ‍ഡീസല്‍ ചോർച്ച; കോലിയക്കോട്ട് പമ്പിലെ ഡീസല്‍ വില്‍പ്പന നിര്‍ത്തി

TVM-diesel-well
SHARE

കിണറുകളിലേക്ക് ‍ഡീസല്‍ ചോര്‍ന്നതിനെ തുടര്‍ന്ന് തിരുവനന്തപുരം കോലിയക്കോട്ടെ പെട്രോള്‍ പമ്പിലെ ‍ഡീസല്‍ വില്‍പന നിര്‍ത്തിവെച്ചു. ആറു മാസമായി പ്രദേശവാസികള്‍ അനുഭവിക്കുന്ന ദുരിതം മനോരമ ന്യൂസാണ് പുറത്ത് വിട്ടത്. ഭൂഗര്‍ഭ ടാങ്കിലെ ചോര്‍ച്ച പരിഹരിക്കുന്നത് വരെ ‍ഡീസല്‍ വിതരണം നിര്‍ത്തിവെക്കാനാണ് ഐ.ഒ.സി തീരുമാനം.

  

ആറുമാസമായി പമ്പിന് സമീപത്തെ വീട്ടുകാര്‍ കിണറില്‍ നിന്ന് കോരിയെടുക്കുന്നത് ഡ‍ീസലായിരുന്നു.വെള്ളം കുടി മുട്ടിയതോടെ പലതവണ പ്രശ്നം ജില്ലാകലക്ടറുടെ ശ്രദ്ധയില്‍ പെടുത്തി. പ്രദേശവാസികള്‍ക്ക് കുടിവെള്ളം എത്തിക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചെങ്കിലും കമ്പനി തയാറായില്ല. പമ്പിന്റ ഭൂഗര്‍ഭ ടാങ്ക്  ചോര്‍ന്നതാണ്  ഡീസല്‍ കിണറുകളിലേക്ക് വ്യാപിക്കാന്‍ കാരണം. പ്രദേശവാസികളുടെ ദുരിതം കഴിഞ്ഞദിവസം  മനോരമ ന്യൂസ് സംപ്രേക്ഷണം ചെയ്തിരുന്നു. ഇതെത്തുടര്‍ന്ന്  സ്ഥലം എം.എല്‍.എ സി. ദിവാകരന്‍ സ്ഥലത്തെത്തി  ഡീസല്‍ വില്‍പന നിര്‍ത്തിവയ്ക്കാന്‍ കമ്പനിയോട് ആവശ്യപ്പെട്ടു. ഇതിന്റ അടിസ്ഥാനത്തിലാണ് നടപടി.  ടാങ്കിന്റ ചോര്‍ച്ച പരിഹരിച്ച ശേഷമെ ഇനി  ‍ഡീസല്‍ വില്‍പന തുടങ്ങുകയുള്ളുവെന്ന് െഎ.ഒ.സി അറിയിച്ചിട്ടുണ്ട്.

MORE IN SOUTH
SHOW MORE