കിണറുകളില്‍ ഡീസല്‍ കലർന്നു; നാട്ടുകാരുടെ കുടിവെള്ളം മുട്ടി

tvm-well-2
SHARE

തിരുവനന്തപുരം കോലിയക്കോട് പ്രദേശത്തെ കിണറുകളില്‍ ഡീസല്‍ കലര്‍ന്ന് നാട്ടുകാരുടെ കുടിവെള്ളം മുട്ടി. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പമ്പിലെ ഭൂഗര്‍ഭ ടാങ്ക് ചോര്‍ന്നതാണ് കാരണം. പകരം കുടിവെള്ളമെത്തിക്കാമെന്ന് കമ്പനി ഉറപ്പുനല്‍കിയെങ്കിലും നടപ്പായില്ല.

ഇത് വഴിയരുകില്‍  വില്‍ക്കാന്‍ വെച്ചിരിക്കുന്ന ശീതളപാനിയമെന്ന് കരുതിയെങ്കില്‍ തെറ്റി, കൊലിയക്കോട് കലുങ്ക് ജങ്ഷനിലുള്ള  വീടുകളിലെ കിണറുകളില്‍ നിന്ന് കോരിയെടുത്ത  ഒന്നാന്തരം ‍ഡീസലാണിത് കഴിഞ്ഞ ആറുമാസമായി പരിസര പ്രദേശങ്ങളിലെ കിണറുകളില്‍ ‍ഡീസല്‍ സാന്നിധ്യമുണ്ട്. സമീപത്തുള്ള  ഇന്ത്യന്‍ ഒായില്‍ പമ്പിലെ ഭൂഗര്‍ഭ ടാങ്കില്‍ നിന്ന് ചോര്‍ന്ന ഡീസലാണ് നാട്ടുകാരുടെ വെള്ളംകുടി മുട്ടിച്ചത്. കമ്പനി അധികൃതരോട് പല തവണ പരാതിപ്പെട്ടിട്ടും ചോര്‍ച്ച തടയാന്‍ ഒന്നും ചെയ്തില്ല 

മൂന്ന് മാസം മുന്‍പ് കലക്ടര്‍ നടത്തിയ ചര്‍ച്ചയില്‍ പ്രദേശവാസികള്‍ക്ക് കുടിവെള്ളമെത്തിക്കാമെന്ന് കമ്പനി അധികൃതര്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ഇന്നുവരെയും ആര്‍ക്കും വെള്ളം കിട്ടിയിട്ടില്ല. 

MORE IN SOUTH
SHOW MORE