ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന് സജ്ജമായി സി.പി.ഐ

cpi-party-congress-1
SHARE

ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന് സജ്ജമായി സി.പി.ഐ. കൊല്ലത്ത് ഏപ്രിലില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന്റെ സ്വാഗതസംഘം ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു. ബി.ജെ.പിക്കെതിരായ വിശാലസഖ്യമെന്ന് കാഴ്ചപ്പാടിന് പ്രസക്തിയേറുകയാണെന്ന്്  സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. 

 നാലാതവണ കേരളം  വേദിയാകുന്ന സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസിന് ഏപ്രില്‍ 25 മുതല്‍ 29വരെ പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ കൊല്ലമാണ് വേദിയാകുന്നു. സി.പി.ഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ കൊല്ലത്ത് ക്യാംപ്ചെയ്താണ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. ആശ്രാമം യൂനുസ് കണ്‍വെന്‍ഷന്‍ സെന്‍റില്‍ നടക്കുന്ന പാര്‍ട്ടികോണ്‍ഗ്രസിനുള്ള സ്വാഗതസംഘം ഓഫീസ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ബി.ജെ.പിക്ക് എതിരേയുള്ള രാഷ്ട്രീയനീക്കത്തിന് ഉചിതമായ സമീപനമാകും പാര്‍ട്ടി കോണ്‍ഗസിലുണ്ടാകയെന്നുള്ള സൂചനയാണ് കാനം രാജേന്ദ്രന്‍ നല്‍കിയത്.

പാര്‍ട്ടികോണ്‍ഗ്രസിന്റെ ഭാഗമായുള്ള ചുവപ്പ് പരേഡില്‍ ഒരു ലക്ഷത്തോളം വോളന്‍ിയര്‍മാരേയാണ് അണിനിരത്തുക.സമ്മേളനത്തിന്  മൂന്നരക്കോടിയോളം രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. കൊല്ലം ജില്ലയിലെ ഇരുപത്തിയേഴായിരം പാര്‍ട്ടി അംഗങ്ങളുടെ വീടുകളില്‍ നിന്ന് ചിലവിന്റെ ഒരു വിഹിതം നല്‍കുന്നമെന്ന് സി.പി.ഐ നേതൃത്വം വ്യക്തമാക്കി. 

ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന് സജ്ജമായി സി.പി.ഐ. കൊല്ലത്ത് ഏപ്രിലില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന്റെ 

സ്വാഗതസംഘം ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു. ബി.ജെ.പിക്കെതിരായ വിശാലസഖ്യമെന്ന് കാഴ്ചപ്പാടിന് 

പ്രസക്തിയേറുകയാണെന്ന്്  സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. 

 നാലാതവണ കേരളം  വേദിയാകുന്ന സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസിന് ഏപ്രില്‍ 25 മുതല്‍ 29വരെ പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ 

കൊല്ലമാണ് വേദിയാകുന്നു. സി.പി.ഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ കൊല്ലത്ത് ക്യാംപ്ചെയ്താണ് പ്രവര്‍ത്തനങ്ങള്‍ക്ക് 

മേല്‍നോട്ടം വഹിക്കുന്നത്. ആശ്രാമം യൂനുസ് കണ്‍വെന്‍ഷന്‍ സെന്‍റില്‍ നടക്കുന്ന പാര്‍ട്ടികോണ്‍ഗ്രസിനുള്ള സ്വാഗതസംഘം 

ഓഫീസ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ബി.ജെ.പിക്ക് എതിരേയുള്ള രാഷ്ട്രീയനീക്കത്തിന് 

ഉചിതമായ സമീപനമാകും പാര്‍ട്ടി കോണ്‍ഗസിലുണ്ടാകയെന്നുള്ള സൂചനയാണ് കാനം രാജേന്ദ്രന്‍ നല്‍കിയത്.

പാര്‍ട്ടികോണ്‍ഗ്രസിന്റെ ഭാഗമായുള്ള ചുവപ്പ് പരേഡില്‍ ഒരു ലക്ഷത്തോളം വോളന്‍ിയര്‍മാരേയാണ് 

അണിനിരത്തുക.സമ്മേളനത്തിന്  മൂന്നരക്കോടിയോളം രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. കൊല്ലം ജില്ലയിലെ 

ഇരുപത്തിയേഴായിരം പാര്‍ട്ടി അംഗങ്ങളുടെ വീടുകളില്‍ നിന്ന് ചിലവിന്റെ ഒരു വിഹിതം നല്‍കുന്നമെന്ന് സി.പി.ഐ നേതൃത്വം 

വ്യക്തമാക്കി. 

MORE IN SOUTH
SHOW MORE