വിമാനത്താവളത്തിന്റെ സമീപ പ്രദേശങ്ങളില്‍ വീടുവെക്കാനാവാതെ നട്ടം തിരിഞ്ഞ് നാട്ടുകാര്

tvm-airport-1
SHARE

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ സമീപ പ്രദേശങ്ങളില്‍  വീടുവെക്കാനാവാതെ നട്ടം തിരിഞ്ഞ് നാട്ടുകാര്‍. വിമാനത്താവളത്തിന്റെ റെ‍ഡ് സോണ്‍ മേഖലയിലുള്ളവര്‍ക്ക് കെട്ടിട നിര്‍മാണത്തിന് പ്രത്യേക അനുമതി വാങ്ങേണ്ടതാണ് തിരിച്ചടിയായിരിക്കുന്നത്. നിയമം ലഘൂകരിക്കണമെന്ന നഗരസഭയുടെ ആവശ്യം നിരസിച്ചതോടെ  20 ഡിവിഷനുകളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടിരിക്കുകയാണ്. 

ഓട്ടിസം ബാധിച്ച മകനുമായി താമസിക്കാന്‍ ഈഞ്ചയ്ക്കല്‍ സ്വദേശി ഉദയകുമാര്‍ വീടിനായി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. വീട് വയ്ക്കാന്‍ ഭൂമിയോ പണമോ ഇല്ലാത്തതല്ല പ്രശ്നം. എയര്‍പോര്‍ട് അതോറിറ്റിയുടെ നിയമമാണ് വീടെന്ന  സ്വപ്നത്തിന് തടസം.  ഉദയകുമാറിന്റെ മൂന്ന് സെന്റ് ഭൂമി വിമാനത്താവളത്തിന് സമീപത്തെ റെഡ് സോണ്‍ മേഖലയിലാണ്. സര്‍ക്കാര്‍ ധനസഹായം ഉപയോഗിച്ച് വീട് വയ്ക്കാന്‍ പോലും  എയര്‍പോര്‍ട്ടിന്റെ എതിര്‍പ്പില്ലാ സര്‍ട്ടിഫിക്കറ്റ് വേണം .

നഗരസഭയിലെ 20 വാര്‍ഡുകളിലായി നൂറ്കണക്കിന്  കെട്ടിടാനുമതികളാണ് എയര്‍പോര്‍ട്ട് അധികൃതരുടെ കനിവിനായി കാത്തിരിക്കുന്നത്. അപേക്ഷ നല്‍കിയാലും നൂറുകൂട്ടം നൂലാമാലകളുണ്ട്. അയ്യായിരം രൂപയിലധികം ചെലവിട്ടാല്‍ മാത്രമേ വിമാനതാവളത്തിന്റെ എന്‍.ഒ.സിക്കുള്ള അപേക്ഷാ ഫോം പോലും നല്‍കാനാകു. നടപടികള്‍ ലഘൂകരിച്ച് അനുമതി നല്‍കണമെന്ന് കോര്‍പ്പറേഷന്‍ പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയൊന്നുമില്ല. 

MORE IN SOUTH
SHOW MORE