അഞ്ചക്കാല, ഒറ്റുകല്‍ പ്രദേശത്ത് ജലക്ഷാമം രൂക്ഷം

pathanamthitta-drinking
SHARE

പത്തനംതിട്ട അഞ്ചക്കാല, ഒറ്റുകല്‍ പ്രദേശത്ത് ജലക്ഷാമംരൂക്ഷം. കുടിക്കാനും ദൈനംദിന ആവശ്യങ്ങള്‍ക്കും വെള്ളമില്ലാത്ത നിലയിലാണ് പ്രദേശവാസകള്‍.  മുനിസിപ്പാലിറ്റി എപ്പോഴെങ്കിലും എത്തിക്കുന്ന വെള്ളമാണ് പ്രദേശവാസികളുടെ ഏകആശ്വാസം.

രാവിലെ നിരത്തുന്നതാണ് വഴിയരുകില്‍ ഓരോവീടുകള്‍ക്കു മുന്നിലും പാത്രങ്ങള്‍. പൈപ്പില്‍ വെള്ളം വന്നിട്ട് ദിവസങ്ങളായി. രാവിലെ മുതല്‍ വൈകിട്ടുവരെ കാത്തിരുന്നാന്‍ മുനിസിപ്പാലിറ്റി എത്തിക്കുന്നവെള്ളം എപ്പോഴെങ്കിലും കിട്ടിയാലായി.

പ്രദേശത്ത് ഒരിടത്തും കുടിവെള്ളം പോലുമില്ലാത്ത അവസ്ഥയാണ്. പലരും രണ്ടായിരവും മൂവായിരവുമൊക്കെ ചെലവാക്കിയാണ് ഓരോദിവസവും വെള്ളം വാങ്ങുന്നത്. ദുരിതത്തിന് അറുതിവരുത്താന്‍ അധികൃതര്‍ ഇടപടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

MORE IN SOUTH
SHOW MORE